ചികിൽസയ്ക്ക് കിട്ടും അരലക്ഷം രൂപ

HIGHLIGHTS
  • ചികിത്സയ്ക്കിടെ രോഗി മരണപ്പെട്ടാൽ അനന്തരാവകാശിക്കു ധനസഹായം കിട്ടും
covid
SHARE

മാരകരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സർക്കാർ ധനസഹായത്തിന് അർഹതയുണ്ട്. സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദ് പുവർ വഴിയാണ് സഹായമെത്തിക്കുക. ഒരു രോഗിക്ക് ഒരു തവണ മാത്രമേ സഹായധനത്തിന് അർഹതയുള്ളൂ. 

ചികിത്സയ്ക്കാവശ്യമായ പണം രോഗിയാണ് ചെലവിടുന്നതെന്ന കാര്യം വ്യക്തമാക്കി ചികിത്സിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം. മറ്റേതെങ്കിലും തലത്തിലുള്ള സർക്കാർ ആനുകൂല്യം (CHIS/CHIS PLUS etc.) വാങ്ങിയിട്ടുണ്ടെങ്കിലും ഇതു കിട്ടും. 

ചികിത്സകളും ശസ്ത്രക്രിയകളും

മസ്തിഷ്ക ശസ്ത്രക്രിയ, ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, പേസ് മേക്കർ സ്ഥാപിക്കൽ, ആൻജിയോ പ്ലാസ്റ്റി, കാൻസർ (ശസ്ത്രക്രിയ, കീമോതെറപ്പി, റേഡിയേഷൻ), ഡയാലിസിസ്, ട്യൂമർ റിമൂവൽ, അസ്ഥി‌സംബന്ധമായ ശസ്ത്രക്രിയകൾ, റിസക്‌ഷനും പ്രൊസ്തസിസും ലംബാർ തൊറാസിക് വെർട്ടിബ്രൽ അസ്ഥികളിലെ ട്യൂമർ, കാൽമുട്ട് മാറ്റിവയ്ക്കൽ, സിക്കിൾ സെൽ അനീമിയ, ഗില്ലൻബാരി സിൻഡ്രോം, ഇടുപ്പെല്ലു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ (ഹിപ്പ് റീപ്ലേസ്മെന്റ് സർജറി), ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (ഹിസ്റ്ററക്ടമി), വന്ധ്യതാ ചികിത്സ, കടുത്ത കരൾ രോഗങ്ങൾ, പക്ഷാഘാതം (അംഗീകൃത ആയുർവേദ ഗവൺമെന്റ് ആശുപത്രികളിൽനിന്നുള്ള ചികിത്സയ്ക്കു മാത്രം) തുടങ്ങിയവയ്ക്ക് ഈ സഹായം ലഭ്യമാണ്.

ലഭ്യമായ ആശുപത്രികൾ 

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റീജനൽ കാൻസർ െസന്റർ, തിരുവനന്തപുരം, ഗവൺമെന്റ് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, ഗവൺമെന്റ് മെഡിക്കൽ കോളജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രി, െപരിന്തൽമണ്ണ, മലപ്പുറം, സഹകരണ ഹൃദയാലയ മെഡിക്കൽ കോളജ് ആശുപത്രി പരിയാരം, കണ്ണൂർ, മലബാർ കാൻസർ െസന്റർ, തലശ്ശേരി, കണ്ണൂർ, ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, തിരുവനന്തപുരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് െഹൽത്ത്, കോഴിക്കോട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം, പാണക്കാട് സെയ്ത് മുഹമ്മദാലി ശിഹാബ് തങ്ങൾ സ്മാരക ജനറൽ ആശുപത്രി, മലപ്പുറം എന്നിവിടങ്ങളിൽ ലഭ്യമാണ്.

അപേക്ഷയും അനുബന്ധ രേഖകളും 

www.dhs.kerala.gov.in എന്ന െവബ്ൈസറ്റിലെ SMAP എന്ന ലിങ്കിൽ അപേക്ഷാഫോം ലഭ്യമാണ്. വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, രോഗിയുടെ വോട്ടേഴ്സ് ഐഡന്റിറ്റി കാർഡിന്റെയോ ആധാർ കാർഡിന്റെയോ പകർപ്പ് എന്നിവയും അപേക്ഷയോടൊപ്പം വേണം. ധനസഹായത്തുക ബാങ്ക് അക്കൗണ്ടിലൂടെ മാറാവുന്ന ചെക്കായി അയച്ചുകൊടുക്കും.

ചികിത്സയ്ക്കിടെ രോഗി മരണപ്പെട്ടാൽ അനന്തരാവകാശിക്കു ധനസഹായം കിട്ടും. ഇതിന് സൊസൈറ്റി മെമ്പർ സെക്രട്ടറിക്ക് മരിച്ചയാളുടെ അനന്തരാവകാശി വെള്ളക്കടലാസിൽ അപേക്ഷ നൽകണം. മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും തഹസിൽദാർ നൽകുന്ന നിയമാനുസൃത അനന്തരാവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പും അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്.

അപേക്ഷ അയയ്ക്കേണ്ട വിലാസം

മെമ്പർ സെക്രട്ടറി,

സൊൈസറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദ് പുവർ

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് 

തിരുവനന്തപുരം 695035

ഫോൺ 0471–2519257 (2-5PM)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA