ADVERTISEMENT

പ്രതീക്ഷയ്ക്കപ്പുറത്തേയ്ക്ക് സ്വർണ വില വീണ്ടും ഉയരുകയാണ്. ദിവസവും പുതിയ റെക്കോർഡ് ഇടുന്നതാണ് സ്വർണ വില വർദ്ധനവിലെ രീതി. ഇന്നലെ പവന് 37280 രൂപയായിരുന്നത് ഇന്ന് 120 രൂപ വീണ്ടും ഉയർന്ന് 37400 രൂപയായിരിക്കുന്നു.പണത്തിന് കടുത്ത പ്രതിസന്ധി നേരിടുന്ന നിലവിലെ സാഹചര്യത്തിൽ ഈ സ്വർണ വില വർധന ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനാകും. സ്വർണം വിൽക്കാൻ പലർക്കും മനസ്സുണ്ടാകില്ല. ഇനിയും വില വർധിക്കുമെന്ന വിശ്വാസവും തടസ്സമാകാം. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ നടക്കാൻ അതേയുള്ളൂ വഴിയെന്നു മനസ്സിലാക്കുക. നാളെ വില കുറയുമ്പോൾ വീണ്ടും വാങ്ങാം എന്നു ചിന്തിക്കുക. അനിശ്ചിതത്വത്തിന്റെ നാളുകളിലാണ് സ്വർണം പോലുള്ള ആസ്തികൾ പ്രയോജനപ്പെടുത്തേണ്ടത്. ഇനി വിൽക്കാൻ മടിയാണെങ്കിൽ പണയം വച്ചും അത്യാവശ്യത്തിനു പണം നേടാം. കോവിഡ് കാലത്ത് വീടിനു വെളിയില്‍ പോകാതെ വീട്ടിൽ സ്വർണ വായ്പ എത്തിച്ചു തരുന്ന പദ്ധതികൾ പോലുമുള്ളവ ഇക്കാലത്ത് അടിയന്തരമായി പണം കണ്ടെത്തുന്നതിന് ആകർഷകമായ രീതിയാണിത്.

English Summery: Gold Price is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com