പെൻഷൻകാർക്കും ഇനി വീടു വാങ്ങാം

HIGHLIGHTS
  • ഭവനവായ്പ പദ്ധതിയുമായി എല്‍ ഐ സി ഹൗസിംഗ്
home-new-size
SHARE

പെൻഷൻകാർക്കും ഇനി വീട് എന്ന സ്വപ്നം സ്വന്തമാക്കാം. എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് ഇതിനായി പുതിയ ഭവനവായ്പ പദ്ധതി ആരംഭിച്ചു. ഇതുവരെ രാജ്യത്ത് മറ്റൊരു ധനകാര്യസ്ഥാപനവും തുടങ്ങാത്ത പദ്ധതിയാണ്.ഗൃഹവരിഷ്ത എന്നാണ് പദ്ധതിയുടെ പേര്. ഇതില്‍ 80 വയസ് പൂര്‍ത്തിയാകുന്നതു വരെയോ അല്ലെങ്കില്‍ 30 വര്‍ഷത്തേയ്‌ക്കോ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഭവനവായ്പ നല്‍കുന്ന പദ്ധതിയാണിത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, റെയില്‍വെ, പ്രതിരോധം, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ നിലവില്‍ ജോലിയുളളവരും പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുമായവര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പ്രത്യേക ഭവന വായ്പ പദ്ധതിയാണിത്. ഇവിടെ കൂടിയ തുക ഭവന വായ്പയായി ലഭിക്കാന്‍ വരുമാനമുളള മക്കളോടൊപ്പം ജോയിന്റ് അപേക്ഷ വയ്ക്കാവുന്നതാണ്. അങ്ങനെ വീട് എന്ന സ്വപ്നം വൈകിയെങ്കിലും കൈവരിക്കാനുതകുന്നതാണ് പദ്ധതി.

English Summery : Pensioners can also Own a House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA