ADVERTISEMENT

സമ്മാനമായി പണവും മറ്റും ലഭിക്കുമ്പോള്‍ അതു വരുമാനമായി കണക്കാക്കേണ്ടി വരും. ഈ വരുമാനത്തിന് ഓരോരുത്തരുടേയും മൊത്ത വരുമാനത്തിന് അനുസൃതമായ നികുതി ബാധ്യതയും ഉണ്ടാകും. നികുതി നിയമത്തില്‍ ബന്ധുക്കള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ നിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് ഇതില്‍ ചില ഇളവുകളും ലഭിക്കും. അതായത് വെറുതെ ആരില്‍ നിന്നെങ്കിലും സമ്മാനമായി പണം ലഭിച്ചുവെന്ന് അവകാശപ്പെട്ട് ആര്‍ക്കും നികുതിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'നികുതി ആനുകൂല്യങ്ങള്‍ മ്യൂചല്‍ ഫണ്ടിലൂടെ' എന്ന വെബിനാറിലെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞ വിദഗ്ദ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹം അടക്കമുള്ള വേളകളില്‍ ബന്ധുക്കളല്ലാത്തവരില്‍ നിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും ഇളവു ലഭിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇതിനു പുറമെ ആദായ നികുതി നിയമത്തിലുണ്ട്.

English Summery: Tax for Gifts from Persons other than Relatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com