യുവാക്കള്‍ക്കു മെച്ചം ഏത് ആദായ നികുതി നിരക്കാണ്?

HIGHLIGHTS
  • സ്വന്തം സവിശേഷതകള്‍ കണക്കിലെടുത്തായിരിക്കണം ഏതു രീതി സ്വീകരിക്കണമെന്നു തീരുമാനിക്കേണ്ടത്
going-up
SHARE

വ്യക്തിഗത സാമ്പത്തിക സവിശേഷതകള്‍ കണക്കിലെടുത്തായിരിക്കണം ഈ വര്‍ഷം ഏതു രീതിയിലുള്ള ആദായ നികുതി നിരക്കു വേണമെന്നു തീരുമാനിക്കേണ്ടത്. നിരക്കുകള്‍ കുറവുള്ള പുതിയ നിരക്കോ നിരക്കുകള്‍ കൂടുതലുള്ളതും വിവിധ ഇളവുകള്‍ ലഭിക്കുന്നതുമായ പഴയ നിരക്കോ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഇപ്പോള്‍ വ്യക്തിഗത നികുതിദായകര്‍ക്കുള്ളത്. പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും യുവാക്കള്‍ക്കുമെല്ലാം ഭവന വായ്പകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിന്റെ മുതലും പലിശയും വിവിധ വകുപ്പുകളില്‍ ആദായ നികുതി ഇളവുകള്‍ക്ക് അര്‍ഹവുമാണ്. ഇതും ഇഎല്‍എസ്എസ് അടക്കമുള്ള നികുതി ഇളവുകള്‍ ലഭിക്കുന്ന പദ്ധതികളും യുവാക്കള്‍ക്കുണ്ടാകുമെന്നതിനാല്‍ നിരക്കു കൂടുതലെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നിരക്കുകളാവും മികച്ചത്. അതേ സമയം ജോലിയില്‍ നിന്നു വിരമിക്കുന്നതിനടുത്തുളളവര്‍ മിക്കവാറും ഭവന വായ്പകളെല്ലാം അടച്ചു തീര്‍ത്തിരിക്കും. അങ്ങനെയുള്ളവര്‍ക്ക്  ഇളവുകള്‍ ഇല്ലാത്തതും നികുതി നിരക്കു കുറഞ്ഞതുമായ പുതിയ രീതിയാവും അഭികാമ്യം. ഓരോ വ്യക്തികളും തങ്ങളുടെ സാമ്പത്തിക സവിശേഷതകള്‍ കണക്കിലെടുത്തായിരിക്കണം ഏതു രീതി സ്വീകരിക്കണമെന്നു തീരുമാനിക്കേണ്ടത്. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'നികുതി ആനുകൂല്യങ്ങള്‍ മ്യൂചല്‍ ഫണ്ടിലൂടെ' എന്ന വെബിനാറിലെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞ വിദഗ്ദ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English Summery: Which Tax Slab is Better for You

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA