പ്രിയപ്പെട്ടവർക്ക് സ്വർണസമ്മാനമൊരുക്കി ജോസ് ആലുക്കാസിന്റെ ഓൺലൈൻ ഷോപ്പിങ്

HIGHLIGHTS
  • ഗോൾഡ് ഇൻവെസ്റ്റ്മെന്റ് സ്കീമിൽ ഓൺലൈനായി ചേരുന്നതിനും അവസരമുണ്ട്
MANORAMA
SHARE

കോവിഡ് കാലത്ത് അമേരിക്കയിൽ നിന്നുള്ള ആനിയുടെ ഫോൺകോൾ ജോസ് ആലുക്കാസ് ജൂവല്ലറിയുടെ ഓൺലൈനിലേക്കെത്തിയത് സവിശേഷമായ ആവശ്യവുമായാണ്. നാട്ടിലുള്ള അമ്മച്ചിയുടെ 70-ാം പിറന്നാളാണ്. അതാഘോഷിക്കാൻ വരാനിരിക്കുകയായിരുന്നു. അതിനിടയിൽ കോവിഡ് വഴിമുടക്കി. അമ്മച്ചിക്ക് സർപ്രൈസായി ഒരു പിറന്നാൾ സമ്മാനം എത്തിക്കണം എന്നതായിരുന്നു ആവശ്യം. ജോസ് ആലുക്കാസിന്റെ ഓൺലൈൻ ശേഖരത്തിൽ നിന്ന് നല്ലൊരു കൊന്തമാല അമ്മച്ചിക്കെത്തിക്കണം, പിറന്നാൾ സന്ദേശവും നൽകണം. ജോസ് ആലുക്കാസിന്റെ ഓൺലൈൻ ടീം ആനിയുടെ ആഗ്രഹം കൃത്യമായി സാധിച്ചു കൊടുത്തു. അവർ അതിൽ നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു. 

ഹൈദരാബാദിൽ നിന്നുള്ള മലയാളി കുടുംബത്തിന്റെ ആവശ്യം മറ്റൊന്നായിരുന്നു. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മകൾക്ക് സമ്മാനമായൊരു മാല. ജോസ് ആലുക്കാസ് ഗ്രൂപ്പുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന അവർ ഓൺലൈനിലെ വിപുലമായ കളക്ഷനിൽ നിന്ന് ഇഷ്ടപ്പെട്ട മാല തെരഞ്ഞെടുത്ത ശേഷമായിരുന്നു ചാറ്റ് ചെയ്തത്.  മാല ഓർഡർ ചെയ്തു, സന്ദേശം അറിയിച്ചു, ഓണ്‍ലൈൻ പേമെന്റ് നടത്തി. ഇതിനെല്ലാം കൂടി വേണ്ടി വന്നത് രണ്ടു മിനിട്ട് മാത്രം. കോവിഡ് ആഘാതം ജീവിതമപ്പാടെ ഓൺലൈനിലേക്കു മാറ്റിയതോടെ ജൂവലറി മേഖലയും ഓൺലൈനിന്റെ സാധ്യതകൾ കൂടുതലായുപയോഗപ്പെടുത്തുകയാണ്.

55 വർഷത്തെ വിശ്വസ്ത ബ്രാൻഡ്

സ്വർണാഭരണ രംഗത്ത് 55 വർഷത്തെ വിശ്വസ്ത ബ്രാൻഡായ ജോസ് ആലുക്കാസ് ഓൺലൈൻ ജൂവല്ലറി രംഗത്തെയും മുൻനിരക്കാരാണ്. ഇതുവരെ പ്രവാസികൾ നാട്ടിലുള്ള ബന്ധുക്കൾക്ക് സമ്മാനം നൽകുന്നതിനുള്ള ഓർഡറുകളാണ്  ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ നാട്ടിലുള്ളവർ സ്വന്തം ആവശ്യത്തിനായി ആഭരണം വാങ്ങുന്ന പ്രവണത ഉയരുകയാണെന്ന് ജോസ് ആലുക്കാസ് ചൂണ്ടിക്കാട്ടുന്നു.  അനിശ്ചിതത്വം നിറഞ്ഞ കോവിഡ് കാലത്ത് സുരക്ഷിതവും അനായാസവുമായ ഷോപ്പിങ് ആണ് ജോസ് ആലുക്കാസിന്റെ വാഗ്ദാനം. സുഖകരമായ ഓൺലൈൻ ഷോപ്പിങ് കൂടുതൽ പേരിലേക്കെത്തിക്കുന്നതിന് ലൈവ് ചാറ്റുൾപ്പടെയുള്ള സേവനങ്ങളൊരുക്കി വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സൈറ്റിലെ വിപുലവും മികവുറ്റതുമായ ശേഖരത്തിൽ നിന്ന് മനസിനിഷ്ടമായ ആഭരണം തെരഞ്ഞടുത്ത് ഓൺലൈൻ ടീമിന് ഓർഡർ നൽകുന്നതിന് ഏതാനും നിമിഷങ്ങൾ മതിയാകും. അങ്ങനെ ആഭരണ ഷോപ്പിങ് തികച്ചും അനായാസമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏതാനും ക്ലിക്കുകളിലൂടെ മൊബൈൽ ഫോണിൽ നിന്ന് ഓർഡർ നൽകാനാകുന്നു.

MANORAMA

പൂർണ ഉത്തരവാദിത്തം കമ്പനിയ്ക്ക്/ടെന്‍ഷന്‍ഫ്രീ ഷോപ്പിങ്

പേമെന്റ് സംവിധാനമൊരുക്കിയിരുക്കിയിട്ടുള്ളത് രാജ്യാന്തര ഓൺലൈൻ പേമെന്റ് രംഗത്തെ വിശ്വസ്തരായ പേപാലുമായി ചേർന്നാണ്. തങ്ങളുടെ രാജ്യത്തെ കറൻസിയിലൂടെ സുരക്ഷിതമായി പേമെന്റ് നടത്താനിത് സഹായിക്കും. ഇന്ത്യയിലും വിപുലമായ നെറ്റ് വർക്കോടു കൂടിയ സൗകര്യങ്ങളാണ് ഉപഭോക്താക്കൾക്ക് ഉറപ്പാക്കിയിട്ടുള്ളത്. 

നേരത്തെ ആഭരണം സമ്മാനമായി നൽകാനാണ് കൂടുതൽ പേരും ഓൺലൈനിലൂടെ പർച്ചേസ് നടത്തിയിരുന്നതെങ്കിൽ കോവിഡിനെ തുടർന്ന് യാത്രാവിലക്കുള്ളതിനാൽ സ്വന്തം ആവശ്യങ്ങൾക്കുള്ള ആഭരണം ഓൺലൈനിലൂടെ വാങ്ങുന്ന പ്രവണത ഏറുന്നുണ്ട്. 5999 രൂപ മുതലുള്ള സ്വർണ – ഡയമണ്ട്  ശേഖരം ലഭ്യമാണ്. ആഭരണം വാങ്ങിയാൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് എത്തിച്ചു നൽകുന്നതിന്റെ പൂർണ ഉത്തരവാദിത്തം കമ്പനിക്കാണ്. അതുവരെ വിപുലമായ ഇൻഷുറൻസ് പരിരക്ഷയുറപ്പാക്കുന്നു. ഇന്ത്യയിലെവിടെയും ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്ന കുറിയർ സേവനമാണുപയോഗിക്കുന്നത്. ഇതെല്ലാം ടെന്‍ഷന്‍ഫ്രീ ഷോപ്പിങ് അനുഭവമുറപ്പാക്കുന്നു.

ജോസ് ആലുക്കാസിന്റെ ഗോൾഡ് ഇന്‍വെസ്റ്റ്മെന്റ് സ്കീമിൽ ചേർന്നിട്ടുള്ളവർക്ക് ആ സൗകര്യം ഓൺലൈനിൽ ഉപയോഗിക്കാനാകും.സ്കീമിൽ ഓൺലൈനായി ചേരുന്നതിനും അവസരമുണ്ട്.

പ്രിയപ്പെട്ടവരുടെ ഏതൊരു സവിശേഷ ദിനത്തിലും അവർക്കായുള്ള സമ്മാനം അതിന്റെ എല്ലാ തനിമയും കാത്തു സൂക്ഷിച്ച് കൃത്യ സമയത്തു തന്നെ എത്തിക്കാനാകുന്നതാണ് josalukkasonline.com കുറഞ്ഞ നാളിനുള്ളിൽ ഇടപാടുകാർക്കിടയിൽ ഇത്രയും പ്രിയങ്കരമാക്കിയതെന്നതിൽ സംശയമില്ല.

English Summery: Gold Online Shopping from Jos Alukkas

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA