നിങ്ങളിനിയും ഡിജിറ്റൽ ഇടപാടിലേക്ക് മാറിയില്ലേ? യുപിഐ ഇടപാടുകള്‍ കൂടുന്നു

HIGHLIGHTS
  • എണ്ണം 149 കോടിയും മൂല്യം 2.91 ലക്ഷം കോടിയുമായി
619260962
SHARE

കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ്‌ സംവിധാനങ്ങളുടെ സ്വീകാര്യത കൂടി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡിജിറ്റല്‍ പണമിടപാടുകളില്‍ റെക്കോഡ്‌ വര്‍ധനയാണ്‌ പ്രകടമാകുന്നത്‌. ജൂലൈയില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള തത്സമയ പേയ്‌മെന്റ്‌ സംവിധാനമായ യൂണിഫൈയ്‌ഡ്‌ പേമെന്റ്‌സ്‌ ഇന്റര്‍ഫെയ്‌സ്‌ (യുപിഐ) വഴിയുള്ള പണമിടപാടുകള്‍ പുതിയ ഉയരത്തില്‍ എത്തി. ജൂലൈയില്‍ യുപിഐ അധിഷ്‌ഠിത പണമിടപാടുകളുടെ എണ്ണം 149 കോടിയായി. ഇടപാടുകളുടെ മൂല്യം 2.91 ലക്ഷം കോടിരൂപയായി ഉയര്‍ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച്‌ 12 ശതമാനം വര്‍ധന ഇടപാടുകളുടെ എണ്ണത്തില്‍ ഉണ്ടായത്‌.നാഷണല്‍ പേമെന്റ്‌സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ (എന്‍പിസിഐ) ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം ജൂണിലെ 134 കോടി ഇടപാടുകളായിരുന്നു ഇതിന്‌  മുമ്പുള്ള റെക്കോഡ്‌ . ജൂണിലെ ഇടപാടുകളുടെ മൂല്യം 2.61 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം 2019 ജൂലൈയിലെ യുപിഐ ഇടപാടുകളുടെ എണ്ണം 82.23 കോടിയും മൂല്യം 1.46 ലക്ഷം കോടി രൂപയും ആയിരുന്നു.

English Summery : Digital Payment is Increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA