ADVERTISEMENT

ബാങ്കുകളില്‍ പണയം വെക്കുന്ന സ്വര്‍ണാഭരണങ്ങളുടെ മൂല്യത്തിന്റെ 90 ശതമാനം വരെ ഇനി വായ്പയായി നേടാം. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനമെടുത്തിരിക്കുന്നത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ പണയം വെക്കുമ്പോള്‍ മൂല്യത്തിന്റെ 75 ശതമാനത്തില്‍ കൂടുതല്‍ വായ്പ നല്‍കരുതെന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. ഇതില്‍ ഇളവു നല്‍കി 90 ശതമാനം വരെ വായ്പ നേടാന്‍ നല്‍കിയിട്ടുള്ള അവസരം 2021 മാര്‍ച്ച്  31 വരെ ലഭ്യമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള വായ്പകള്‍ പുതുക്കി കൂടുതല്‍ പണം നേടാനുള്ള അവസരം കൂടി ഇതിലൂടെ ലഭിക്കും.ബാങ്കുകളിൽ നിന്ന് മൽസരമേറുന്നതോടെ സ്വർണപ്പണയ വായ്പാ സ്ഥാപനങ്ങളിൽ നിന്നു മികച്ച നിരക്ക് ലഭിക്കുന്നതിനും തീരുമാനം വഴിയൊരുക്കും.

English Summery : Will get more Money from Gold Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com