ADVERTISEMENT

വില ഓരോ ദിവസവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൈവശമുള്ള സ്വര്‍ണം എങ്ങനെ വില്‍ക്കും എന്ന ആശങ്ക ഒരു വശത്ത്. ജോലി ഇല്ലാതായതോടെ  പണത്തിനു വേറെ മാര്‍ഗമില്ലെന്ന നിസഹായത മറുവശത്ത്. ഇത്തരമൊരു അവസ്ഥയിലാണോ നിങ്ങള്‍? എങ്കില്‍ വിഷമിക്കേണ്ട, വിലയുടെ 90 ശതമാനം വരെ ഇനി  സ്വര്‍ണം പണയം വെച്ചാൽ കിട്ടും.കോവിഡ് പ്രതിസന്ധിയില്‍ ജോലിയും വരുമാനവും ഇല്ലാതായവര്‍ക്ക്് ആശ്വസിക്കാം, കൈവശമുള്ള സ്വര്‍ണം വില്‍ക്കാതെ തന്നെ  കാര്യം കാണാം.

സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണിത്. നിലവില്‍  മൂല്യത്തിന്റെ 75% മാത്രമേ വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു. കോവിഡ് 19 രാജ്യത്തെ കുടുംബങ്ങളുടെ ധനസ്ഥിതിയില്‍ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു വര്‍ധന ലോണ്‍ ടു വാല്യു റേഷ്യോ അഥവാ എല്‍ ടി വിയില്‍ വരുത്തിയത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ പണയം വെയ്ക്കുമ്പോള്‍ 2021 മാര്‍ച്ച് 31വരെ  ഇത്തരത്തില്‍ 90 %  തുക വരെ വായ്പയായി നല്‍കാനാണ്  അനുമതി.

English Summery : No Need to Sell Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com