ഇനി കാര്‍ഡുകളും വോലറ്റുകളും ഉപയോഗിച്ചുള്ള പണമിടപാടുകൾ ഓഫ്‌ലൈനായും

HIGHLIGHTS
  • . ഒറ്റത്തവണ 200 രൂപ വരെയുള്ള പേമെന്റ്‌ നടത്താം
history-of-mobile-phone-in-india
SHARE

ഡിജിറ്റല്‍ പേമെന്റ്‌ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഓഫ്‌ലൈന്‍ പേമെന്റ്‌ സംവിധാനവുമായി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. ഇതനുസരിച്ച്‌ കാര്‍ഡുകള്‍, വോലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ എന്നിവ ഉപയോഗിച്ച്‌ ഓഫ്‌ലൈനായും പണമിടപാടുകള്‍ നടത്താന്‍ കഴിയും. പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ആര്‍ബിഐ അനുമതി നല്‍കി. പൈലറ്റ്‌ സ്‌്‌കീമിന്റെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ 200 രൂപ വരെയുള്ള പേമെന്റുകള്‍ ഓഫ്‌ലൈനായി നടത്താം .

തുടക്കത്തില്‍ ചെറിയ മൂല്യത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതിനാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌ എങ്കിലും ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും ഡിജിറ്റല്‍ പേമെന്റ്‌ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ സ്‌കീം അവതരിപ്പിക്കുന്നത്‌. ഓഫ്‌ലൈന്‍ മോഡില്‍ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി ഇല്ലാതെ പണമിടപാടുകള്‍ നടത്താന്‍ കഴിയും .

പൈലറ്റ്‌ സ്‌കീം പ്രകാരം പേമെന്റ്‌ സിസ്റ്റം ഓപ്പറേറ്റര്‍ ( പിഎസ്‌ഒ), ബാങ്കുകള്‍, ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ ഓഫ്‌ലൈന്‍ ഡിജിറ്റല്‍ പേമെന്റ്‌ ലഭ്യമാക്കാം.

ഓഫ്‌ലൈനായുള്ള പണമിടപാടിന്റെ ഉയര്‍ന്ന പരിധി 200 രൂപയാണെങ്കിലും ഒരു ഉപകരണം വഴി നടത്താവുന്ന ഓഫ്‌ലൈന്‍ ഇടപാടുകളുടെ മൊത്തം പരിധി 2,000 രൂപ ആയിരിക്കും. ഓണ്‍ലൈന്‍ മോഡില്‍ ഓതന്റിക്കേഷന്‍ വഴി ഈ പരിധി ഉയര്‍ത്താന്‍ കഴിയും.

പൈലറ്റ്‌ സ്‌കീം 2021 മാര്‍ച്ച്‌ 31 വരെയാണ്‌ ലഭ്യമാവുക. പൈലറ്റ്‌ സ്‌കീമില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളും അനുഭവങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ഈ സംവിധാനം യഥാക്രമം ചിട്ടപ്പെടുത്തുന്നതിനെ കുറിച്ച്‌ ആര്‍ബിഐ തീരുമാനം എടുക്കുക.

English Summery : Offline Digital Payment Details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA