സ്വർണപ്പണയ വായ്പയുടെ 10 സവിശേഷതകൾ

HIGHLIGHTS
  • ഓൺലൈനായി ലഭിക്കുന്ന സ്വർണ വായ്പകളുമുണ്ട്.
gold-1
SHARE

ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ അടിയന്തരാവശ്യത്തിന് പണത്തിനായി കൈവശം സ്വർണമുണ്ടെങ്കിൽ ആശ്രയിക്കാവുന്ന ഒരു മാർഗമാണ് സ്വർണ വായ്പ. സ്വർണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ ലഭ്യമാക്കണമെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് തീരുമാനമെടുത്തിട്ടുണ്ട്. പണ്ട് ഗതികേടിന്റെ അവസാനഘട്ടത്തിലാണ് മിക്കവരും സ്വർണം പണയം വെച്ചിരുന്നതെങ്കിൽ ഇന്ന് അടിയന്തരാവശ്യത്തിന് സ്മാർട്ടായി ഉപയോഗപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു സ്വർണ പണയം. 

1. ഏറ്റവും എളുപ്പത്തിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ലഭിക്കുന്നു. ‘Quick Loan’ എന്ന് അപരനാമം.

2. മറ്റു വായ്പകളെ അപേക്ഷിച്ച് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നൽകാൻ താൽപര്യമുള്ള വായ്പ. സേഫ് അസറ്റും ഏറ്റവും കുറഞ്ഞ റിസ്കും.

3. വായ്പ ലഭിക്കാൻ ക്രെ‍ഡിറ്റ് സ്കോർ, വരുമാനത്തെളിവ് എന്നിവ േവണ്ട. ക്രെഡിറ്റ് ഹിസ്റ്ററി മോശമായാലും വായ്പ ലഭിക്കും. കൃത്യമായി തിരിച്ചടച്ചാൽ ക്രെഡിറ്റ് സ്കോർ ഉയർത്താം.

4. മറ്റു വായ്പകളെ അപേക്ഷിച്ച് കുറ‍ഞ്ഞ പലിശ. സ്വർണവിലയിലെ വർധന മൂലം  കൂടുതൽ തുക വായ്പ ലഭിക്കും. മൂല്യത്തിനനുസരിച്ച് കൂടുതൽ തുക ലഭ്യമാക്കാൻ റിസർവ് ബാങ്കിന്റെ പുതിയ നിർദേശവുമുണ്ട്.

5. ൈകവശമുള്ള സ്വർണം സുരക്ഷിതമായി ബാങ്കിൽ സൂക്ഷിക്കാം. വായ്പ പരിധി പാസാക്കിയാൽ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

6. വളരെ കുറഞ്ഞ ഡോക്യുമെന്റേഷൻ‌. വായ്പ എടുക്കാൻ ഒരു തവണ പോയാൽ മതി. ഓൺലൈനായി വായ്പ ലഭിക്കാനുള്ള അവസരവുമുണ്ട്.

7. വായ്പത്തുക ഇഷ്ടാനുസരണം വിനിയോഗിക്കാം. ഹോം, ഓട്ടോ–കൺസ്യൂമർ–വിദ്യാഭ്യാസ വായ്പകൾ പോലെ ഉപയോഗിക്കുന്നതിൽ നിബന്ധനകളില്ല. 

8. കാലാവധിക്കുള്ളിൽ മുതലും പലിശയും ചേർത്ത് ഒരുമിച്ചോ പലിശ മാത്രമായോ ഇഎംഐ രൂപത്തിലോ അടച്ചു തീർക്കാം.

9. ഗ്യാരന്ററുടെ ആവശ്യമില്ല. താരതമ്യേന കുറഞ്ഞ പ്രോസസിങ് ഫീയും ചാർജുകളും.

10. ഹ്രസ്വകാല ആവശ്യങ്ങൾക്ക് അനുയോജ്യം. കാലാവധിക്കുള്ളിൽ തിരിച്ചടച്ചാൽ ചാർജുകളോ പിഴയോ ഇല്ല.

English Summery : Know these Features of Gold Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA