ADVERTISEMENT

നിങ്ങളുടെ കൈവശം സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റ്‌ (മലിനീകരണം നിയന്ത്രിത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റ്‌ ) ഉണ്ടെങ്കില്‍ മാത്രമെ ഇനിമുതല്‍ വാഹന ഇന്‍ഷൂറന്‍സ്‌ പുതുക്കാന്‍ കഴിയു. വാഹന ഇന്‍ഷൂറന്‍സ്‌ പോളിസികള്‍ പുതുക്കുന്ന സമയത്ത്‌ പോളിസി ഉടമകളില്‍ നിന്നും സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടണം എന്ന്‌ ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികളോട്‌ ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചു.

പിയുസി

വാഹന മലിനീകരണം ഉയരുന്നത്‌ കണക്കിലെടുത്ത്‌ 2018 ജൂലൈയില്‍ സുപ്രീം കോടതി ഇന്‍ഷൂറന്‍സ്‌ കമ്പനികളോട്‌ , വാഹന ഉടമ സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌ വരെ മോട്ടോര്‍ പോളിസികള്‍ പുതുക്കി നല്‍കരുതെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ആശങ്ക ഉന്നയിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം എന്ന്‌ ഐആര്‍ഡിഎഐ ഇന്‍ഷൂറന്‍സ്‌ കമ്പനികളോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ ഐആര്‍ഡിഎഐയുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തു വന്നു.

വാഹനങ്ങളില്‍ നിന്നുള്ള പുറന്തള്ളല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്ന്‌ സൂഷ്‌മപരിശോധന നടത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ആണ്‌ പിയുസി.

പുതുക്കാന്‍ മറക്കരുത്

രാജ്യത്തെ എല്ലത്തരം മോട്ടോര്‍ വാഹനങ്ങള്‍ക്കും മലിനീകരണ മാനദണ്ഡങ്ങള്‍/ പുറന്തള്ളല്‍ അളവ്‌ നിശ്ചയിച്ചിട്ടുണ്ട്‌. പിയുസി പരിശോധന വിജയകരമായിപൂര്‍ത്തിയാക്കിയാല്‍ വാഹന ഉടമയ്‌ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാകും. എല്ലാ വാഹനങ്ങള്‍ക്കും സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കേണ്ടതാണ്‌. എന്നാല്‍, പുതിയ വാഹനങ്ങള്‍ക്ക്‌ ഓടുന്ന ആദ്യ വര്‍ഷത്തേക്ക്‌ പ്രത്യേക പിയുസി സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല. നിയമപ്രകാരം വാഹന രജിസ്‌ട്രേഷന്‍ കഴിഞ്ഞ്‌ ഒരു വര്‍ഷത്തിന്‌ ശേഷം പിയുസി സര്‍ട്ടിഫിക്കറ്റ്‌ എടുക്കണം. വിവിധ കാലയളവുകളിലേക്ക്‌ പിയുസി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. കാലവധി തീരും മുമ്പ്‌ സമയബന്ധിതമായി പുതുക്കാന്‍ മറക്കരുത്‌. അല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും.

English Summary : Renew PUC Certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com