പേയ്‌മെന്റ് ആപ്പുകള്‍ സൗജന്യമല്ല,പണമീടാക്കി തുടങ്ങി

HIGHLIGHTS
  • ഒരു മാസം 20 ഇടപാടുകളിലധികം ഇടപാട് നടത്തുമ്പോഴാണ് ചാർജ് ഈടാക്കുന്നത്
e–valet
SHARE

യു പി ഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഇതിന് ബാങ്കുകള്‍ പണം ഈടാക്കി തുടങ്ങി. ആപ്പ് വഴിയുളള സാമ്പത്തിക ഇടപാടുകള്‍ക്ക് പണമീടാക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും വ്യക്തികള്‍ തമ്മില്‍ യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ആപ്പുപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്കാണ് രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ ഇപ്പോള്‍ പരിധി വച്ചിരിക്കുന്നത്. മാസം 20 ഇടപാടുകളിലധികം ഇങ്ങനെ ഒരു അക്കൗണ്ടില്‍ നിന്ന ഇടപാട് നടത്തുമ്പോഴാണ് ഫീസ് ഇടാക്കുക. 2.5 രൂപ മുതല്‍ അഞ്ച രൂപ വരെയാണ് ഇങ്ങനെ ഫീസ്. എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ, ആക്‌സിസ് ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യബാങ്കുകളാണ് ഈ പട്ടികയിലുള്ളത്. 1,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് 2.50-2.75 രൂപയും അതിന് മുകളിലുള്ളതിന് 4.75-5 രൂപയുമാണ് ഈടാക്കുക.

ഭാവി വരുമാനം നേട്ടം

ഇത്തരം ഇടപാടുകള്‍ക്ക് പണമീടാക്കരുതെന്നാണ് നിര്‍ദേശമെങ്കിലും തുച്ഛമായ തുകകള്‍ കൈമാറി സിസ്റ്റത്തിന് വലിയ സമ്മര്‍ദമുണ്ടാക്കുന്നുവെന്നാണ് ഫീസ് ഈടാക്കുന്നതിന് ന്യായീകരണമായി ബാങ്കുകള്‍ പറയുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ ഒരുമാസം ശരാശരി എട്ട് ശതമാനമാണ് യു പി ഐ ട്രാന്‍സാക്ഷന്റെ വളര്‍ച്ച. 2019 ഏപ്രില്‍ മാസത്തില്‍ ഇത്തരം ഇടപാടുകള്‍ 80 കോടിയുടേതായിരുന്നുവെങ്കില്‍ 2020 ഓഗസ്റ്റില്‍ ഇത് 160 കോടി രൂപയുടേതായി. ഭാവിയില്‍ വലിയ സാമ്പത്തിക ഇടപാട് നടക്കുന്ന പ്ലാറ്റ് ഫോമില്‍ നിന്നുള്ള വരുമാനമാണ് ബാങ്കുകളുടെ ലക്ഷ്യം. ഇപ്പോള്‍ 20 ട്രാന്‍സാക്ഷന്‍ എന്നുള്ളത് പിന്നീട് കുറയ്ക്കുകയും ആകാം. സ്വകാര്യ ബാങ്കുകള്‍ പരീക്ഷിച്ച് വിജയിക്കുന്ന ഈ തന്ത്രം പിന്നീട് പൊതുമേഖലാ ബാങ്കുകളും അനുവര്‍ത്തിക്കുന്നതാണ് പൊതുവേയുള്ള രീതി.

English Summary : Payment Apps are not free Now

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA