കോവിഡ് കാലത്ത് സ്ത്രീകളും ചുവട് മാറ്റുന്നു ഓഹരി വിപണിയിലേയ്ക്ക്

HIGHLIGHTS
  • വരുമാനമില്ലാതാകുകയും പലിശ വരുമാനം കുറയുകയും ചെയ്തതോടെ മറ്റ് മേഖലകളിൽ നിന്നുള്ള വരുമാനം തേടുകയാണ്
house%e2%80%93wife
SHARE

കോവിഡ്‌ കാലത്ത്‌ ഓഹരി വിപണിയിലെ സ്‌ത്രീ പങ്കാളിത്തം ഉയര്‍ന്നു. ലോക്‌ഡൗണിനെ തുടര്‍ന്ന്‌ തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം കുറയുകയും ചെയ്‌തതോടെ ഗാര്‍ഹിക ചെലവുകള്‍ കണ്ടെത്തുന്നതിനായി ഇതര വരുമാന മാര്‍ഗം എന്ന രീതിയില്‍ കൂടുതല്‍ പേര്‍ ഓഹരി വിപണിയെ ആശ്രയിച്ചു തുടങ്ങിയതാണ്‌ പ്രധാന കാരണം. മാത്രമല്ല, ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനം കുറഞ്ഞു വരുന്നതും സ്‌്‌ത്രീകളെ ബദല്‍ നിക്ഷേപ മാര്‍ഗം തേടാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്‌. ഇതില്‍ ഭൂരിഭാഗവും ഓഹരി വിപണിയില്‍ ആദ്യമായി നിക്ഷേപം നടത്തുന്നവരും വീട്ടമ്മമാരുമാണ്‌‌.

ലോക്‌ഡൗണ്‍ കാലയളവില്‍ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണ വില ഉയര്‍ന്നതും സ്ഥിര നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആദായം കുറഞ്ഞതും നിക്ഷേപകരില്‍ പലരും ഓഹരി വിപണിയിലേക്ക്‌ ചുവട്‌ മാറ്റുന്നതിന്‌ കാരണമായി.

English Summary, Women Participation in Share Market is Increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA