ADVERTISEMENT

കോവിഡ് അനിയന്ത്രിതമായതിനെ തുടര്‍ന്ന് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് നാട് പിടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് വരാന്‍ തിരക്കായിരുന്നെങ്കില്‍ ഇന്ന് ആ തിരക്ക് ഒഴിഞ്ഞിരിക്കുന്നു. പകരം പല രാജ്യങ്ങളും യാത്രാ വിലക്കുകളില്‍ അയവു വരുത്തിയതോടെ തിരികെ പോകുവാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ എടുത്ത് കാത്തിരിക്കുന്നവരും യാത്രയ്ക്കുളള അന്വേഷണം നടത്താന്‍ തുടങ്ങി. ഭൂരിഭാഗം വിദേശ യൂണിവേഴ്‌സിറ്റികളും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠനം തുടരുന്നുണ്ടെങ്കിലും കാനഡ പോലുള്ള ചില രാജ്യങ്ങള്‍ ഫിസിക്കല്‍ ക്ലാസുകളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനവരാശിയോടൊപ്പം കുറെ കാലമുണ്ടാകും എന്ന തിരിച്ചറിവില്‍ വിദേശരാജ്യങ്ങളില്‍ നല്ലൊരു ശതമാനവും പ്രത്യേകിച്ച് അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ തുടങ്ങിയവ അഡ്മിഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഇങ്ങനെ വിദേശത്ത് നിന്ന് മടങ്ങിയ വിദ്യര്‍ഥികള്‍ക്കും പുതുതായി അഡ്മിഷന്‍ എടുത്തവര്‍ക്കും വിദേശത്തേക്ക് പോകണം. ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളാണ് ഇപ്പോഴും യാത്ര വിലക്കുകള്‍ തുടരുന്നത്.

യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ അറിയാന്‍

ഒരോ രാജ്യത്തും വ്യത്യസ്തമായ യാത്രാ ചട്ടങ്ങളാണ് നിലനില്‍ക്കുന്നത്. ഇത് കൃത്യമായി ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്ത എയര്‍ലൈന്‍ കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്നോ നിരന്തരം അപ്‌ഡേറ്റ് ചെയ്യണം. വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ അറിയാം.

ക്വാറന്റീന്‍ കാലം

എവിടെയാണ് പോകുന്നതെങ്കിലും ആ രാജ്യത്തെ ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കേണ്ടതുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് ഏഴു ദിവസമാണ്. (ആ മേഖലയിലെ കോവിഡ് കേസുകളിലെ വര്‍ധന അനുസരിച്ച് ഇതില്‍ മാറ്റം വരാം). കാനഡയില്‍ ചില മേഖലകളില്‍ ക്വാറന്റീന്‍ രണ്ട് ആഴ്ചയാണ്. ഈ കാലാവധി കഴിഞ്ഞ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്തതിന് ശേഷമാകും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക.

യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ്

ഫിസിക്കല്‍ ക്ലാസ് പഠനം അനുവദിച്ചുകൊണ്ടുള്ള യൂണിവേഴ്‌സിറ്റി അയച്ചു തരുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി യാത്രയില്‍ കൈയ്യില്‍ കരുതണം. കാനഡ പോലുള്ള രാജ്യങ്ങള്‍ കോവിഡ് കാലത്ത് ഇത് ആവശ്യപ്പെടുന്നുണ്ട്.

ക്വാറന്റീന്‍ കാലത്തെ പരിരക്ഷ

ക്വാറന്റിീന്‍ കാലം കഴിച്ച് കൂട്ടുവാന്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. പുറത്തിറങ്ങി അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനാവുന്നില്ലെങ്കില്‍ തത്കാലം മാനേജ് ചെയ്യാന്‍ ഇതുപകരിക്കും. ഒന്നിലധികം പേരുള്ള സംഘമായി പോകുന്നതാവും ഉചിതം.

കറന്‍സി കരുതണം

സാധാരണയില്‍ കവിഞ്ഞ കറന്‍സി യാത്രയില്‍ കരുതേണ്ടതുണ്ട്. ഇപ്പോള്‍ ഡോളര്‍ അടക്കമുള്ള കറന്‍സികള്‍ക്ക് ബാങ്കുകളിലും ഫോറെക്സുകളിലും ദൗര്‍ലഭ്യമുണ്ട്. അതുകൊണ്ട് കാലേ കൂട്ടി ആവശ്യത്തിന് വിദേശ കറന്‍സി കരുതി വയ്ക്കണം.

English Summary : Students Who are Going for Overseas Education Should Know these Things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com