നാല് മാസം കൊണ്ട് ജോലി നഷ്ടമായത് 66 ലക്ഷം വൈറ്റ് കോളര്‍ ഉദ്യോഗസ്ഥർക്ക്

HIGHLIGHTS
  • ജോലി നഷ്ടമായവർക്ക് ബാങ്ക് വായ്പപോലുള്ള ബാധ്യതകളുമുണ്ട്
job-or-career
SHARE

അസംഘടിത മേഖല വിട്ട് രാജ്യത്തെ തൊഴിലില്ലായ്മ സംഘടിത മേഖലയിലേക്ക് കൂടുതല്‍ രൂക്ഷമായി വ്യാപിക്കുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മേയ് മുതല്‍ ഓഗസ്റ്റ് മാസം വരെ ഏതാണ്ട് 66 ലക്ഷം വൈറ്റ് കോളര്‍ ജോലികള്‍ നഷ്ടമായതായി സര്‍വേ ഫലം.

വായ്പ തിരിച്ചടവ് സമ്മര്‍ദം

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, അക്കൗണ്ടന്റമാര്‍, വിശകലന വിദഗ്ധര്‍ എന്നിങ്ങനെയുള്ള വിഭാഗമാണ് തൊഴില്‍ നഷ്ടക്കണക്കില്‍ മുന്നില്‍. ഇതില്‍ നല്ലൊരു ശതമാനം പേര്‍ക്കും ബാങ്ക് വായ്പകളടക്കമുള്ള ബാധ്യതകളുള്ളവരാണ്. മോറട്ടോറിയം കാലാവധി അവസാനിച്ചതോടെ വായ്പ തിരിച്ചടവിന്റെ സമ്മര്‍ദത്തിലുമാണ് ഇവര്‍.

രാജ്യത്തെ കുടുംബങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട മുന്തിയ സര്‍വേയായ സി എം ഐ ഇ കണ്‍സ്യൂമര്‍ പിരമിഡ് കണക്കെടുപ്പാണ്് താരതമ്യേന സുരക്ഷിതമെന്ന് കരുതിയ സംഘടിത മേഖലയിലെ തൊഴില്‍ നഷ്ടത്തെ കുറിച്ചു വ്യക്തമാക്കുന്നത്. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള നാല് മാസത്തില്‍  വൈറ്റ് കോളര്‍ ജോലികളുടെ എണ്ണം 18.8 ദശലക്ഷത്തില്‍ നിന്നും 12.2 ദശലക്ഷമായി കുറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ വലിയ തിരിച്ചടിയാണിതെന്നും സര്‍വേ പറയുന്നു. ബ്ലൂ കോളര്‍ ജോലികളിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വ്യാവസായിക മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞത് 26 ശതമാനമാണ്.

English Summary : Unemplyment Rate is increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA