എസ്ബിഐ കാര്‍ഡ് ഉണ്ടോ? ഗൂഗിള്‍ പേ ചെയ്യാം

google-pay
SHARE

എസ്ബിഐ ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഗൂഗിൾ പേ ചെയ്യാം. ഇരുകമ്പനികളും ഇതിനുള്ള ധാരണയായി. കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ കൂടുതല്‍ സുരക്ഷിതമായി മൂന്നു രീതികളില്‍ പേയ്‌മെന്റുകള്‍ നടത്താം. എന്‍എഫ്‌സി സാധ്യമായ പിഒഎസ് ടെര്‍മിനലുകളില്‍ ടാപ്പ് ചെയ്ത് പേ ചെയ്യാം, വ്യാപാരികളുമായി ഭാരത് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാടു നടത്താം, ക്രെഡിറ്റ് കാര്‍ഡ് നേരിട്ട് ഉപയോഗിക്കാതെ തന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റുകളും നടത്താം. സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് നടപടി. കാര്‍ഡ് ഉടമകള്‍ക്ക് ഫോണില്‍ നല്‍കിയിട്ടുള്ള ടോക്കണ്‍ ഉപയോഗിച്ച് ഗൂഗിള്‍ പേയിലൂടെ ഇടപാടു നടത്താം. കാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങളൊന്നും നൽകേണ്ട. രാജ്യമൊട്ടാകെ വ്യാപാരികളുടെ അംഗീകാരം നേടിയിട്ടുള്ള പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ പേ. 

∙കാര്‍ഡ് ഉടമകള്‍ എസ്ബിഐ കാര്‍ഡ് ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം.

∙ഇതിന് ആന്‍ഡ്രോയിഡ് ഫോണില്‍ ഏറ്റവും പുതിയ ഗൂഗിള്‍ പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

∙പേമെന്റ് സെറ്റിങ്‌സില്‍ 'ആഡ് കാര്‍ഡ്' അമര്‍ത്തുക.

∙കാര്‍ഡ് ഉടമയുടെ പേര്, കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി എന്റര്‍ ചെയ്ത് ഒടിപിയിലൂടെ സ്ഥിരീകരിക്കുക.

∙ഇത് പൂര്‍ത്തിയായാല്‍ ഇടപാടുകള്‍ നടത്താം.

English Summary : Sbi Card and Google pay will Work Together for Transaction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA