കോവിഡ് പ്രതിസന്ധിയ്ക്കിടയിലും മുന്നേറാനുള്ള അവസരങ്ങൾ

HIGHLIGHTS
  • ഡിജിറ്റൽ ചുവട് വെപ്പുകൾക്ക് വേഗം കൂടിയത് ഈ കൊറോണക്കാലത്താണ്
Paul ESAF
SHARE

കോവി‍ഡ് താൽക്കാലികമായി നമ്മെ അടി പതറിച്ചെങ്കിലും വരാനിരിക്കുന്നത് സാമൂഹ്യ– സാമ്പത്തിക മുന്നേറ്റങ്ങളുടെയും അവസരങ്ങളുടെയും നാളുകളാണ്. ഇത് പറയുന്നത് കേരളം ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. പോൾ തോമസാണ്. സംസ്ഥാനത്തിന്റെ വിവിധ രംഗങ്ങളിൽ കോവിഡ് വരുത്തിയ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നു.  

പ്രവാസികൾ

പ്രവാസികളുടെ മടക്കം നാട്ടിൽ ക‍ൃഷി, ചെറുകിട വ്യവസായം പോലെയുള്ള അടിസ്ഥാന മേഖലകളെ വളരെ ചലനാത്മകമാക്കി. വർക് ഫ്രം ഹോം വന്നോടെ ബാംഗ്ലൂരിലും പൂനെയിലുമൊക്കെ ജോലി ചെയ്തിരുന്ന മക്കൾ മടങ്ങിയെത്തിയത് കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പം കൂട്ടി. 'Work near Home' എന്ന ആശയവും പ്രചാരമേറുന്നുണ്ട്. പുറത്തു നിന്നുള്ള കമ്പനികൾ കേരളത്തിലെ റിസോർട്ടുകളിലും മറ്റും ദീർഘകാലത്തേക്ക് കോട്ടേജുകളും മറ്റും ബുക്കു ചെയ്യുന്ന പ്രവണതയേറുകയാണ്. നാട്ടിലുള്ള ജീവനക്കാർക്ക് അവിടെ പോയിരുന്നും ജോലി ചെയ്യാനവസരം ലഭിക്കുന്നത് അവരുടെ മികവ് കൂട്ടാൻ സഹായിക്കുന്നുവെന്നതാണ് ഇത്തരം നടപടികൾക്ക് കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഒപ്പം ഇത്തരം മുന്നേറ്റങ്ങൾ ടൂറിസം മേഖലയും പ്രാദേശിക സമ്പദ് വ്യവസ്ഥയും ചലനാത്മകമാകാൻ വഴിയൊരുക്കും. ലോക്ഡൗണ്‍ കാലത്ത് ചെറുപ്പക്കാർക്കിടയിൽ കൃഷിയോടുള്ള താൽപ്പര്യം വർധിച്ചതും പോസിറ്റീവായിട്ടുള്ള നേട്ടമാണ്. 

ഡിജിറ്റലൈസേഷൻ

വിവിധ മേഖലകളിലെ ഡിജിറ്റലൈസേഷൻ ചുവട് വെപ്പുകൾ നമ്മുടെ നാട്ടിൽ വളരെ മുമ്പേ ആരംഭിച്ചതാണ്. പക്ഷേ അതിന് വേഗം കൂടിയത്  ഈ കൊറോണക്കാലത്താണെന്നുമാത്രം. ഇപ്പോൾ വീട്ടിലിരുന്ന് മീറ്റിങ്ങുകളും തീരുമാനങ്ങളുമൊക്കെ എടുക്കാനാകുമെന്നത് ഏതാനും മാസം മുമ്പ് വരെ നമുക്ക് ചിന്തിക്കാനാകുമായിരുന്നില്ല. 

ബാങ്കിങ് രംഗത്തും മുമ്പെങ്ങുമില്ലാത്തവിധം ഡിജിറ്റൽവൽക്കരണത്തിന്റെ സ്വാധീനം കൂടിയിട്ടുണ്ട്. ഞങ്ങൾ മുമ്പേ തന്നെ നടപ്പാക്കിയിട്ടുള്ള 'ബാങ്കിങ് വീട്ടുപടിക്കൽ' എന്ന ആശയത്തിനു പരക്കെ സ്വീകാര്യത കിട്ടിയതും ഈ വേളയിലാണ്. മുതിർന്ന പൗരന്മാർക്കും മറ്റും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാങ്കിടപാടും മരുന്നുമുൾപ്പടെയുള്ള സേവനങ്ങൾ എത്തിച്ചു നൽകുന്നത് അവർക്ക് ആശ്വാസകരമാണ്. വയോമിത്ര എന്ന ഈ പദ്ധതി വഴി മുതിർന്നവര്‍ക്ക് പിറന്നാളാശംസകൾ പോലും നേരുമ്പോൾ മാനസികമായി അവർക്കത് വലിയ പിന്തുണയാകുന്നു.

സ്ത്രീകൾക്കൊരു കരുതൽ

മൈക്രോ ഫിനാൻസ് രംഗത്ത് സജീവമായ ഇസാഫ് ഇടപാടുകാരിൽ 90 ശതമാനവും സ്ത്രീകളാണ്. അപ്രതീക്ഷിതമായി കോവിഡ് പ്രതിസന്ധിയിൽ പെട്ടു പോയ അവർക്ക് കോവിഡ് കെയർ എന്ന് എമർജൻസി ലോൺ തുടക്കത്തിൽ തന്നെ ലഭ്യമാക്കിയത് പിടിച്ചുനിൽക്കാൻ കരുത്തു പകർന്നിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങളെല്ലാം വിരൽത്തുമ്പിലാക്കാൻ പുതിയ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ ഉടൻ പ്രാബല്യത്തിൽ വരും. ഡിജിറ്റൽ കാര്യങ്ങൾ ഇവരെ പരിശീലിപ്പിക്കുന്നതിനായി ഡിജിമിത്ര പരിശീലന പരിപാടിയും അതിവേഗം പുരോഗമിക്കുകയാണ്.

English Summary : Covid crisis give Opportunities also

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA