ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മ്യൂച്ചൽഫണ്ടിലെ സർവീസ് ചാർജ് ഈടാക്കുന്നതെങ്ങനെ?

HIGHLIGHTS
  • ആദ്യ നിക്ഷേപകരിൽ നിന്നും 150 രൂപയും നിലവിലെ നിക്ഷേപരിൽ നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്
growth3
SHARE

സ്‌റ്റോക്‌ ബ്രോക്കറേജ്‌ സ്ഥാപനത്തിന്റെ സഹായത്തോടെ ചില മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ നടത്തിയാൽ  സര്‍വീസ്‌ ചാര്‍ജ് ഈടാക്കും. അത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ നോക്കാം‌.

1. എസ്‌ഐപി തുകയുടെ മൂല്യം 10,000 രൂപയോ അതിനു മുകളിലോ ആണെങ്കില്‍ ഏതൊരു മ്യൂച്വല്‍ ഫണ്ടിലെയും ആദ്യനിക്ഷേപകരില്‍ നിന്നും ട്രാന്‍സാക്ഷന്‍ ചാര്‍ജായി 150 രൂപ ഫണ്ട്‌ ഹൗസുകള്‍ ഈടാക്കും.

2. നിലവിലെ നിക്ഷേപകരില്‍നിന്ന് ഈടാക്കുന്ന ഇടപാട്‌ ചാര്‍ജ്‌ 100 രൂപ ആയിരിക്കും.

3. മൊത്തം എസ്‌ഐപി തുകയുടെ മൂല്യം 10,000 രൂപയോ അതിനു മുകളിലോ ആണെങ്കില്‍ രണ്ടാമത്തെ തവണയില്‍ തുടങ്ങി അഞ്ചാമത്തെ തവണ വരെ നാല‌് തുല്യ തവണകളിലായാണ്‌ ഇടപാടു ചാര്‍ജ്‌ നല്‍കേണ്ടത്‌.

എല്ലാ മ്യൂച്വല്‍ ഫണ്ടുകളും ഫണ്ട്‌ മാനേജ്‌മെന്റ്‌ ഫീസ്‌ എന്ന നിലയില്‍ ചില ചാര്‍ജുകള്‍ നിക്ഷേപകരില്‍നിന്ന് ഈടാക്കുന്നുണ്ട്‌. ഓഹരികളും മറ്റ്‌ നിക്ഷേപ ഉപകരണങ്ങളും പതിവായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ക്കറ്റിങ്‌, ട്രാന്‍സാക് ഷന്‍ ചെലവ്‌ തുടങ്ങിയവ ഉൾപ്പടെയാണിത്. ചെലവ്‌ അനുപാതം (എക്‌സ്‌പെന്‍സ്‌ റേഷ്യോ) എന്ന്‌ സാധാരണ അറിയപ്പെടുന്ന ഈ ചാര്‍ജ്‌ ശതമാനത്തിലാണ്‌ പറയുക.

ബ്രോക്കറുടെ അടുത്ത്‌ ഡീമാറ്റ്‌ അക്കൗണ്ട്‌ നിലനിര്‍ത്തുന്നതിന്‌ അസെറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികള്‍ക്ക്‌ നിങ്ങള്‍ നിശ്ചിത തുക നല്‍കേണ്ടി വരും. വിവിധ കമ്പനികളുടെ നിരക്കുകള്‍ വ്യത്യസ്‌തമായിരിക്കും. ഡിപ്പോസിറ്ററി ഇടപാടുകള്‍ക്ക്‌ ഈടാക്കുന്ന ചാര്‍ജുകള്‍ അറിയുന്നതിനായി നിങ്ങളുടെ ബ്രോക്കറെ സമീപിക്കുക.

English Summary : Service Charge for Mutual Fund Broking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA