ADVERTISEMENT

എസ് എം എസുകളിലൂടെയും ഫോണിലൂടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പു നടത്തുന്ന സംഘം ഒടുവില്‍ വാട്സാപ്പിലും പിടിമുറുക്കുന്നു. വാട്സാപ്പ് സന്ദേശങ്ങളിലൂടെയും ഫോണ്‍കോളുകളിലൂടെയും ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ചതിനെ തുടര്‍ന്ന് തട്ടിപ്പ് സംഘങ്ങള്‍ സജീവമാണെന്നും ഇത്തരം വാട്സാപ്പ് സന്ദേശങ്ങളെ കരുതിയിരിക്കണമെന്നും എസ് ബി ഐ അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ അക്കൗണ്ടുടമകളെ ലക്ഷ്യമിടുന്നത് വാട്സാപ്പ് വഴിയാണെന്നും ഇത്തരം സൈബര്‍ ക്രമിനിലുകള്‍ നിങ്ങളെ മണ്ടരാക്കാൻ അനുവദിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും എസ് ബി ഐ ട്വീറ്റ് ചെയ്തു.ഇത്തരം തട്ടിപ്പുക്കാര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് വാട്സാപ്പിനെയാണ്. നേരത്തെ ബാങ്ക് ഉദ്യോഗസ്ഥര്‍ അയയ്ക്കുന്നതിന് സമാനമായ ഇ മെയില്‍ സന്ദേശങ്ങള്‍ക്കെതിരെ ബാങ്ക് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

English Summary : Beware About Whatsap Messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com