ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ട് പണി വരുന്ന വഴികളറിയാം

HIGHLIGHTS
  • കാർഡ് ഉപയോഗിക്കാനറിഞ്ഞില്ലെങ്കിൽ പൊല്ലാപ്പ് ഉറപ്പാണ്
interst
SHARE

കൈയിൽ കാശില്ലെങ്കിലും മുതലാളിയാകണമെങ്കിൽ ക്രെഡിറ്റ് കാർഡ് വേണം. ധൈര്യമായിട്ട് ചെലവഴിക്കാം. ആരോടും കടം ചോദിക്കേണ്ടതില്ല. എന്നാൽ ക്രെഡിറ്റ് കാർഡ് ശരിയായ രീതിയിൽ കൃത്യമായുപയോഗപ്പെടുത്തിയാൽ പണി കിട്ടാതെ രക്ഷപ്പെടാം. കാരണം കാർഡ് ഉപയോഗിക്കാനറിഞ്ഞില്ലെങ്കിൽ പൊല്ലാപ്പ് ഉറപ്പാണ്.

കുടം കമഴ്ത്തി വെള്ളമൊഴിക്കൽ

ക്രെഡിറ്റ് കാർഡ് ഓഫർ വഴി ഇഷ്ടം പോലെ സാധനങ്ങൾ വാങ്ങും. ക്രെഡിറ്റ് പേയ്മെന്റ് അടക്കേണ്ട ദിവസം മിനിമം ഡ്യൂ മാത്രം അടച്ചു പോകും. അതിനു ശേഷം വീണ്ടും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കും. മാസാദ്യം പഴയ പോലെ ഡ്യൂ മാത്രം അടച്ചു പോകും. മിക്കവരും ചെയ്യുന്ന രീതിയാണ്. ഇത് നിങ്ങളുടെ ബാധ്യത കൂട്ടുകയേ ഉള്ളൂ. മിനിമം ഡ്യൂ മാത്രം അടച്ചു പോകുമ്പോൾ മുതൽ തുക അവിടെ തന്നെ ഇരിക്കുകയാണ്. അതിൽ കുറവ്‌ വരുന്നില്ല. അപ്പോൾ പലിശയും മറ്റു ഹിഡൺ ചാർജുകളും അടക്കേണ്ടിവരും. മാത്രമല്ല. കുറേ നാൾ കഴിയുമ്പോൾ വൻതുകയായി മാറും. അത് ഒന്നിച്ചടയ്ക്കാൻ പ്രയാസമാകും.

തിരിച്ചടവ് മുടങ്ങിയാൽ 

മാസന്തോറുമുള്ള  ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ സൂപ്പർ ഫാസ്റ്റ് ആയി താഴെ പോകും. ഒരു തവണ മുടങ്ങിയാൽ ഒരു മാസം പുറകിൽ പോകുമെന്ന് മാത്രമല്ല, ഇതിന്റെ ഫലം 7 വർഷത്തെ ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കും. 

ക്രെഡിറ്റ് പരിധി മുഴുവൻ ഉപയോഗിച്ചാൽ 

ക്രെഡിറ്റ് ലിമിറ്റിലുള്ള തുക മുഴുവൻ ചെലവഴിച്ചാൽ വൻ പ്രതിസന്ധി നേരിടേണ്ടിവരും. ആശുപത്രി ചികിൽസ പോലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യം വരുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയാതെ വരും. കെഡ്രിറ്റ് പരിധിയ്ക്കപ്പുറം  ചെലവഴിക്കുമ്പോൾ അത്യാവശ്യ ഘട്ടങ്ങളിൽ  അധികമായി ക്രെഡിറ്റ് ചോദിക്കാനുള്ള അവസരം നഷ്ടമാക്കും. ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത് നിങ്ങൾ ഒരു മാസം ചെലവഴിക്കുന്നതിന്റെ ശതമാനം കണക്കാക്കിയാണ്. ശതമാനം കൂടുന്തോറും സ്കോർ കുറയും.

പരിധിയിൽ കടന്നാൽ

കെഡിറ്റ് കാർഡ് ഉപയോഗം പരിധി കടന്നാൽ അധികം ഉപയോഗിച്ച തുകയുടേതടക്കം നല്ലൊരു തുക ബാധ്യതയായി വരും. അതിതു പുറമേ പലിശയും നൽകണം. ഓവർ ലിമിറ്റ് ഫീസും ഈടാക്കും.

എപ്പോഴും ബാലൻസ് ട്രാൻഫർ ചെയ്താൽ

പഴയ ക്രെഡിറ്റ് കാർഡിലെ ബാലൻസ് പുതിയ കാർഡിലേക്കു മാറ്റുന്നവരുണ്ട്. പുതിയ കാർഡിൽ ഒരു വർഷത്തേക്ക് പലിശ ഈടാക്കാറില്ല. എന്നാൽ ഇതൊരു എളുപ്പ മാർഗമായി സ്വീകരിക്കരുത്. ബാധ്യത കൂടുകയേ ഉള്ളൂ. ഒട്ടേറെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.

∙കാർഡിൽ നിന്നു നമുക്കെത്ര പണം ഉപയോഗിക്കാമെന്നതിന്റെ പരിധിയാണ് ക്രെഡിറ്റ് ലിമിറ്റ്. ഒരാൾക്കു കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടിയിലധികമായിരിക്കും ഈ തുക.  

∙ക്രെഡിറ്റ് കാർഡുകളെ ആകർഷകമാക്കുന്നത് ഇഎംഐ ഓപ്ഷനാണ്. ഏതു പണക്കൈമാറ്റവും (ഡയറക്ട് കാഷ് എടുക്കുന്നതും സ്വർണം വാങ്ങുന്നതും ഒഴികെ) ഇഎംഐ ആക്കാം. ഇഎംഐകളുടെ എണ്ണം കൂടാതിരിക്കാൻ ശ്രദ്ധിക്കുക. .  

∙പലരും കാർഡിലെ മിനിമം തുകയാണ് തിരിച്ചടയ്ക്കുന്നത്. മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ പറ്റുന്ന വിധത്തിൽ മാത്രം ചെലവു ചെയ്യുക. 

∙തിരിച്ചടവു വൈകിയാൽ പിഴയായി നല്ലൊരു തുക ഈടാക്കുമെന്നറിയുക. കാർഡുകളുടെ ആന്വൽ ഫീ കൃത്യമായിപരിശോധിക്കുക 

English Summary : Know these Thing About Credit Card Usage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA