ഇനി കിട്ടും ഒറ്റ അക്കൗണ്ടില്‍ കുടുംബാംഗങ്ങള്‍ക്കായി മൂന്ന് ഡെബിറ്റ് കാര്‍ഡ്

HIGHLIGHTS
  • പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് ഇടപാടുകാർക്ക് ഈ സൗകര്യം ലഭ്യമാക്കുന്നത്
Credit-Card-4
SHARE

കോളേജില്‍ പഠിക്കുന്ന മകള്‍ക്കും അകലെ ജോലി ചെയ്യുന്ന അച്ഛനും അമ്മയ്ക്കും ഉപയോഗിക്കാന്‍ ഒറ്റ അക്കൗണ്ടില്‍ മൂന്ന് ഡെബിറ്റ് കാര്‍ഡ് സൗകര്യമൊരുക്കുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഒറ്റ അക്കൗണ്ടില്‍ തന്നെ മൂന്ന് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന 'ആഡ് ഒണ്‍' സംവിധാനം ബാങ്ക് ഏര്‍പ്പെടുത്തി.

സാധാരണ ഒരു അക്കൗണ്ടിന് ഒരു ഡെബിറ്റ് കാര്‍ഡ് ആണ് ബാങ്കുകള്‍ നല്‍കുന്നത്. ഇതാണ് ആഡ് ഓണ്‍ സംവിധാനത്തിലൂടെ വിപുലമാക്കുന്നത്. ഇവിടെ അക്കൗണ്ട് ഉടമകള്‍ക്ക് സാധാരണ ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡിനൊപ്പം മറ്റ് രണ്ട് കാര്‍ഡുകളും കൂടി ലഭിക്കും. പങ്കാളി, കുട്ടികള്‍,മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ഇങ്ങനെ ഒറ്റ അക്കൗണ്ടില്‍ ആഡ് ഓണ്‍ കാര്‍ഡുകള്‍ നല്‍കുന്നത്.

ആഡ് ഓണ്‍ അക്കൗണ്ട്

ബാങ്ക് ഒരുക്കുന്ന മറ്റൊരു സേവനമാണ് ആഡ് ഓണ്‍ അക്കൗണ്ട്. ഇതനുസരിച്ച് ഒറ്റ കാര്‍ഡിലേക്ക് മൂന്ന് അക്കൗണ്ടുകള്‍ വരെ ബന്ധപ്പെടുത്തും. അതായത്  കാര്‍ഡ് നല്‍കുമ്പോള്‍ ഒരേ ബാങ്കിന്റെ വിവിധ ശാഖകളിലുള്ള മൂന്ന് അക്കൗണ്ടുകളും ഒറ്റ കാര്‍ഡിലേക്ക് ബന്ധിപ്പിക്കും. ഇതില്‍ ഒന്ന് പ്രധാന അക്കൗണ്ടായി തുടരും. ഇവിടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് മൂന്ന് അക്കൗണ്ടില്‍ നിന്നും പണമിടപാട് നടത്താം. എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ ടി എമ്മില്‍ നിന്നേ ഇത് പാടുള്ളു. മറ്റൊരു ബാങ്കിന്റെ എ ടി എം ആണ് ഉപയോഗിക്കുന്നതെങ്കില്‍ മെയിന്‍ അക്കൗണ്ടില്‍ നിന്നാകും ഇടപാട് നടക്കുക.

English Summary : One Account and Three Debit Cards for a Family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA