ADVERTISEMENT

അത്യാവശ്യത്തിന് പണത്തിനായി എടിഎമ്മിലെത്തി കാര്‍ഡ് മെഷീനിലിട്ട് നിര്‍ദേശങ്ങള്‍ നല്‍കും. പക്ഷെ ചിലപ്പോഴെങ്കിലും കാര്യം നടക്കില്ല. പണം കൈയ്യില്‍ കിട്ടുകയുമില്ല, അക്കൗണ്ടില്‍ നിന്ന് പോയതായി മെസേജും ലഭിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടത്. തന്റേതല്ലാത്ത കാരണത്താല്‍ പണം നഷ്ടപ്പെട്ട ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്‍ഹനല്ലേ ? ആണെന്ന് ആര്‍ ബി ഐ പറയുന്നു. കേന്ദ്ര ബാങ്കിന്റെ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷവും അക്കൗണ്ടില്‍ പണം തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

എടിഎം മെഷിന്റെ തകരാർ മൂലമോ മറ്റോ ഇങ്ങനെ അക്കൗണ്ടില്‍ നിന്ന് പണം പോയാല്‍ അത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കണം. ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നവര്‍ അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ പരാതി നല്‍കുന്നതാണ് നല്ല കീഴ്‌വഴക്കം. ആര്‍ ബി ഐ നിര്‍ദേശമനുസരിച്ച് അഞ്ച് ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലേക്കിടണം. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ശേഷം വരുന്ന ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരമായി നല്‍കണം. പരാതി നല്‍കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍ ബി ഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം വഴി പരാതി നല്‍കാം.

English Summary: You will get Compensation Failed ATM Transaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com