കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് 10000 രൂപയുടെ ഉൽസവകാലബത്ത നൽകും

HIGHLIGHTS
  • ജീവനക്കാർക്ക് 12 ശതമാനം വരെ ജി എസ് ടി നികുതിയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാം
Money-lot
SHARE

ന്യൂഡൽഹി: കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപയുടെ ഉൽസവകാല ബത്ത മുൻകൂറായി  നൽകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. ഈ തുക പലിശ രഹിതമായി റൂപേ കാർഡ് വഴിയാകും കൈമാറുകയെന്ന് മന്ത്രി അറിയിച്ചു.അടുത്ത മാർച്ച് 31 വരെ ഇതു ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. 10 തവണയായി ഇത് പിൻലിക്കാനാകും ഇതിന്റെ ബാങ്കിങ് ചാർജുകൾ വഹിക്കുക സർക്കാരാണ്. ജീവനക്കാർക്ക് അവധിക്കാല യാത്ര ബത്തയും പരിഷ്കരിച്ചു.ഇതനുസരിച്ച് ജീവനക്കാർക്ക് 12 ശതമാനം വരെ ജി എസ് ടിയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാം. എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുന്നതിന്. 5,675 കോടിയാണ് നീക്കി  വെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് നീക്കിവെച്ചിട്ടുണ്ട്. ഈതുകയ്ക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും. സംസ്ഥാനങ്ങൾക്ക് 12000 കോടി രൂപ പലിശ രഹിത ദീർഘകാല വായ്പയായി നൽകുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് നാലു വർഷത്തിൽ ഒരിക്കൽ രാജ്യത്തെവിടെയും സഞ്ചരിക്കാൻ നൽകുന്ന ആനുകൂല്യമായാണ് എൽടിസി ലഭ്യമാക്കിയിരിക്കുന്നത്. 

English Summary: Finance Minister Introduced Festival Advance for Central Government Emloyees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA