ഇ വാലറ്റ് നിറയ്ക്കാൻ ക്രെഡിറ്റ് കാര്‍ഡാണെങ്കിൽ ഫീസുണ്ട്

HIGHLIGHTS
  • ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം നിറയ്ക്കുന്നത് സൗജന്യമാണ്
k-phone-digital
SHARE

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ വാലറ്റിലേക്ക് പണം മാറ്റുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. പേടിഎം ഈ സേവനത്തിന് രണ്ട് ശതമാനം തുക ഈടാക്കാന്‍ തുടങ്ങി. നിലവില്‍ മാസത്തില്‍ 10,000 രൂപയില്‍ കൂടിയ തുക ഇങ്ങനെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഇ വാലറ്റിലേക്ക് മാറ്റുന്നുണ്ടെങ്കില്‍ മാത്രമായിരുന്നു ഈ തുക ഈടാക്കിയിരുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ വാലറ്റ് നിറയ്ക്കുമ്പോള്‍ ബാങ്കിനോ പേയ്‌മെന്റ് നെറ്റ് വര്‍ക്കിനോ ഉയര്‍ന്ന ഫീസ് നല്‍കണമെന്നും അതിനാല്‍ നേരിയ ചാര്‍ജ് ഈടാക്കുന്നുവെന്നുമാണ് വിശദീകരണം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് നിരക്ക് ബാധകമല്ല. 

യു പി ഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഇ വാലറ്റില്‍ പണം നിലനിര്‍ത്താം. എന്നാല്‍ ഏത് മാര്‍ഗത്തിലൂടെയാണെങ്കിലും ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും പേടിഎം ലേക്ക് പണം കൈമാറുന്നതിന് ഫീസ് ഈടാക്കുന്നുണ്ടെന്നാണ് പേടിഎം വിശദീകരിക്കുന്നത്.

എങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നിറയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഫീസ് ചുമത്തുന്നതന്ന് പേടിഎം പറയുന്നു. മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഈ ഫീസ് ഈടാക്കുന്നില്ല. മൂന്ന് വര്‍ഷം മുമ്പും പേടിഎം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റ് നിറയ്ക്കുന്നവരില്‍ നിന്നും പണം ഈടാക്കാന്‍ നടപടിയെടുത്തിരുന്നെങ്കിലും ഉപയോക്താക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇത് റദ്ദാക്കി.

English Summary : E Wallet Refilling Metods

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA