സിലിണ്ടറിന് നവംബർ ഒന്നു മുതൽ ഒടിപി

HIGHLIGHTS
  • ഒടിപി കൈമാറുന്നതിനാൽ പാസ്‌ബുക്കിൽ രേഖപ്പെടുത്തില്ല
important-facts-about-gas-cylinder-that-you-should-know
SHARE

പാചകവാതക സിലിണ്ടർ നൽകും മുൻപായി ഉപയോക്താവിന്റെ മൊബൈൽ നമ്പറിൽ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നൽകുന്ന സംവിധാനം കേരളത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ നവംബർ 1 മുതൽ നടപ്പാക്കും. 

∙സിലിണ്ടറുമായി വീട്ടിലെത്തുന്ന കമ്പനി പ്രതിനിധിക്ക് ഉപയോക്താവ് ഈ ഒടിപി നമ്പർ അഥവാ ഡിജിറ്റൽ ടു അനലോഗ് (ഡിഎസി) നമ്പർ കൈമാറണം. 

∙ഒടിപി കൈമാറുന്നതിനാൽ പാസ്‌ബുക്കിൽ രേഖപ്പെടുത്തില്ല.

∙കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൈസേഷൻ നയത്തിന്റെ ഭാഗമായാണു നടപടി. 

∙യഥാർഥ ഉപയോക്താക്കൾക്കു സിലിണ്ടർ ലഭിക്കാനും സബ്സിഡിയുടെ ദുരുപയോഗം തടയാനും കൂടിയാണു പരിഷ്കാരം.

∙കോവിഡിന്റെ പശ്ചാത്തലത്തിൽ, ചില വിതരണ കമ്പനികൾ ഈ 2 നഗരങ്ങളിലെയും ചില മേഖലകളിൽ ഒടിപി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. 

∙ആദ്യഘട്ടത്തിൽ നഗരങ്ങളിലെ ചില വിതരണക്കാർക്കു കീഴിൽ മാത്രമാകും സംവിധാനം നടപ്പാക്കുക എന്നാണു സൂചന.

∙എൽപിജി വിതരണക്കാർ കാഷ് മെമ്മോ തയാറാക്കുമ്പോൾ തന്നെ ഉപയോക്താവിന്റെ ഫോണിലേക്ക് ഒടിപി ലഭിക്കും. 

∙തുടർന്ന് 24 മണിക്കൂറുകൾക്കകമാണു വീട്ടിൽ സിലിണ്ടർ എത്തുന്നത്.

English Summary: One Time Password for Gas Cylinder Replacing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA