ഷോപ്പിങ് ക്രെഡിറ്റ് കാര്‍ഡിലൂടെയാണെങ്കിൽ പണം ലാഭിക്കാം, സ്‌കോറും ഉയര്‍ത്താം

HIGHLIGHTS
  • ക്രെഡിറ്റ് സ്‌കോര്‍ ഉയരാതിരിക്കാൻ കാര്‍ഡിന്റെ വാങ്ങല്‍ പരിധിയുടെ 30 ശതമാനമേ ഒരു മാസത്തിൽ ചെലവാക്കാവൂ
lady-shopping-
SHARE

തകര്‍പ്പന്‍ ഓഫറുകളുമായി ഉത്സവകാല വില്‍പ്പന പൊടിപൊടിക്കുകയാണിപ്പോൾ. വലിയ പര്‍ച്ചേസിനും അനുയോജ്യമായ സമയമാണിത്. എല്ലാ ഓണ്‍ലൈന്‍ കമ്പനികളും ഉപഭോക്തൃ ഉൽപ്പന്ന സ്ഥാപനങ്ങളും വലിയ തോതിലുള്ള വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുടെ ഓഫറുകളും. ഈ ഉത്സവ സീസണില്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള നേട്ടങ്ങള്‍ അനവധിയാണ്.

ക്രെഡിറ്റ് കാര്‍ഡില്‍ പണം ലാഭം

നേരിട്ട് പണം നല്‍കിയോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ വാങ്ങുമ്പോള്‍ ലഭ്യമല്ലാത്ത പല ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസിന് ലഭിക്കുന്നുണ്ട്. ഇത് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളാണ്. ഇതിലൂടെ പണം വലിയ തോതില്‍ ലാഭിക്കാം. ഉദാഹരണത്തിന് പല കമ്പനികളും ഓരോ പര്‍ച്ചേസിനും ഉയര്‍ന്ന റിവാര്‍ഡ് പോയിന്റ്, ഡിസ്‌കൗണ്ട്, കാഷ് ബാക്ക് തുടങ്ങിയവ ഉത്സവ കാല ഓഫർ നല്‍കുന്നു.

ഗിഫ്റ്റ് വൗച്ചര്‍

കൂടാതെ ഒരു നിശ്ചിത വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഗിഫ്റ്റ് വൗച്ചറുകള്‍ പല കമ്പനികളും നല്‍കുന്നുണ്ട്. ഏറ്റവും മികച്ച ഓഫറുകള്‍ സ്വന്തമാക്കാന്‍ നിങ്ങളുടെ കാര്‍ഡിന്റെ സൈറ്റില്‍ കയറി വിശകലനം നടത്തുക. എന്നിട്ട് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വാങ്ങലിന് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ സൈറ്റ് സന്ദര്‍ശിച്ച് തീരുമാനമെടുക്കുക. ഇതിനകം തന്നെ നിങ്ങളറിയാതെ കുമിഞ്ഞ് കൂടിയിട്ടുള്ള റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്യാനും പറ്റിയ അവസരമാണ് ഉത്സവ സീസണ്‍.

പലിശ ഇല്ലാത്ത പണം

നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങണം. പണം കൈയിലെത്താന്‍ രണ്ട് മാസം എടുക്കുമെന്നും വിചാരിക്കുക. ഉത്സവ സീസണ്‍ വില്‍പനയില്‍ വലിയ ഡിസ്‌കൗണ്ട് ലഭിക്കുമെങ്കിലും ഇപ്പോള്‍ വാങ്ങാന്‍ കൈയ്യില്‍ പണമില്ല. ഇതാണ് സാഹചര്യമെങ്കില്‍ നിശ്ചയമായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ഇനി പണം അക്കൗണ്ടിലുണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം 55 ദിവസം വരെ മേല്‍ പറഞ്ഞ ഒരു ലക്ഷം രൂപ പലിശ നല്‍കാതെ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ലിക്വഡിറ്റി വര്‍ധിപ്പിക്കും. റിവാഡ് പോയിന്റും കാഷ് ബാക്കുമെല്ലാം അധിക നേട്ടങ്ങളാണിവിടെ.

ക്രെഡിറ്റ് സ്‌കോര്‍ പരിഷ്‌കരിക്കാം

ക്രെഡിറ്റ് കാര്‍ഡിലൂടെ സാധനങ്ങളോ സേവനങ്ങളോ വാങ്ങുക എന്നാല്‍ വായ്പ എടുക്കുക തന്നെയാണ്. ഇവിടെ മറ്റ് വായ്പകളില്‍ നിന്നുള്ള വ്യത്യാസം കൃത്യമായ തിരിച്ചടവാണെങ്കിൽ പലിശ ഒന്നും നല്‍കേണ്ട എന്നതാണ്. മറ്റ് വായ്പകള്‍ എടുത്ത് കൃത്യമായി ഇ എം ഐ അടയ്ക്കുമ്പോഴുള്ള ക്രെഡിറ്റ് നേട്ടം ഇവിടെയും ലഭിക്കും. പക്ഷെ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ ഉയരാതിരിക്കാൻ കാര്‍ഡിന്റെ വാങ്ങല്‍ പരിധി എത്രയാണോ അതിന്റെ 30 ശതമാനത്തില്‍ ഒരു മാസത്തിലെ ചെലവൊതുക്കണം. മറ്റൊന്ന് തുക കൃത്യമായി തിരിച്ചടയ്ക്കുക. തിരിച്ചടയ്ക്കാനാവുന്നില്ലെങ്കില്‍ ഇ എം ഐ ആയി അടയ്ക്കാനുളള സൗകര്യം വാങ്ങുക. അല്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

English Summary : Benefits of Credit card Purchasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA