നിങ്ങളുടെ പണം എത്ര സമയം കൊണ്ട് ഇരട്ടിപ്പിക്കാം!

HIGHLIGHTS
  • എത്ര കാലം കൊണ്ട് നിക്ഷേപം ഇരട്ടിയാകും
calculation
SHARE

നിശ്ചിത ശതമാനം പലിശയ്ക്ക് നിക്ഷേപിച്ചാൽ എത്ര വർഷം കൊണ്ട്  തുക ഇരട്ടിക്കും എന്നറിയാൻ സാധിക്കുമോ? അതിനു റൂൾ 72 ഉപയോഗിച്ചാൽ മതി. അതായത് 72 നെ നിങ്ങൾക്കു കിട്ടുന്ന പലിശ നിരക്ക് കൊണ്ട് ഹരിക്കുക. അപ്പോൾ കിട്ടുന്ന അക്കം ആയിരിക്കും നിക്ഷേപം ഇരട്ടിക്കാൻ എടുക്കുന്ന വർഷം. ഉദാഹരണത്തിന്നു 8.5 % പലിശക്കാണ് നിക്ഷേപം എന്നിരിക്കട്ടെ. എങ്കിൽ 72നെ 8.5 കൊണ്ട് ഹരിക്കുക.  8.5 എന്നാണ് കിട്ടുക അതായത്  നിങ്ങളുടെ നിക്ഷേപം ഇരട്ടിക്കാൻ എട്ടര വർഷം എടുക്കും.

ഇനി നേരെ മറിച്ച് നിങ്ങളുടെ കൈയിലുള്ള തുക  ഒരു പ്രത്യേക ആവശ്യത്തിനായി നിശ്ചിത വർഷത്തിനു ശേഷം ഇരട്ടിയായി തിരിച്ചു കിട്ടണം എന്നിരിക്കട്ടെ. അങ്ങനെ എങ്കിൽ  എത്ര ശതമാനം പലിശക്കു നിക്ഷേപിക്കണം എന്നറിയാനും റൂൾ 72 തന്നെ ഉപയോഗിക്കാം.

ഇവിടെ 72നെ വർഷം കൊണ്ട്  ഹരിച്ചാൽ കിട്ടുന്നത് ആണ് പലിശ നിരക്ക്. അതായത് ഒരു ലക്ഷം  രൂപ ആറു വർഷത്തിനു ശേഷം ഇരട്ടിയായി കിട്ടാൻ എത്ര ശതമാനം പലിശയ്ക്ക് നിക്ഷേപിക്കണം എന്നു അറിയണം എന്നിരിക്കട്ടെ. എങ്കിൽ 72 നെ ആറു കൊണ്ട് ഹരിക്കുക. ഉത്തരം 12. അപ്പോൾ 12% പലിശക്ക് നിക്ഷേപിച്ചാൽ ആറു വർഷത്തിനു ശേഷം നിങ്ങൾക്ക് ആവശ്യമുള്ള രണ്ടു ലക്ഷം ആകും.

English Summary : When Your Investment will Increase?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA