റുപേ കാർഡ് വഴിയുള്ള ഷോപ്പിങ്ങിനു 10 മുതൽ 65% വരെ ഡിസ്ക്കൗണ്ട്

HIGHLIGHTS
  • 'റുപേ ഉത്സവ കാര്‍ണിവലി'നു തുടക്കം
rupay-fest
Rupay Fest
SHARE

നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ)  'റുപേ ഫെസ്റ്റിവല്‍ കാര്‍ണിവലിനു തുടക്കമായി.  ഈ ഉത്സവകാലത്ത് റൂപേ  കാര്‍ഡ്  ഉപയോഗിച്ചുള്ള  വാങ്ങലുകള്‍ക്ക്   65%  വരെ ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.  

ആരോഗ്യം, ശാരീരികക്ഷമത, വിദ്യാഭ്യാസം, ഇ-കൊമേഴ്സ് തുടങ്ങിയ വിഭാഗങ്ങള്‍ക്കു പുറമേ  ഡൈനിംഗ്, ഫുഡ് ഡെലിവറി, ഷോപ്പിംഗ്, വിനോദം, ക്ഷേമം, ഫാര്‍മസി തുടങ്ങിയ മേഖലകളിലെ ദേശീയ, പ്രാദേശിക ബ്രാന്‍ഡുകളിലെ ഷോപ്പിംഗിന് ഡിസ്‌കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 600 ഓളം സൗജന്യങ്ങളാണ്  റൂപേ കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കുക.  

ആമസോണ്‍, സ്വിഗ്ഗി, സാംസങ്, പി&ജി, മിന്ത്ര, അജിയോ, ഫ്‌ലിപ്കാര്‍ട്ട്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ്‌സ്‌റ്റൈല്‍, ബാറ്റ, ഹാംലീസ്, സീ5, ടാറ്റ സ്‌കൈ, മക്‌ഡൊണാള്‍ഡ്‌സ് ഡൊമിനോസ്, ഡൈനൗട്ട്, സ്വിഗ്ഗി  അപ്പോളോ ഫാര്‍മസി, നെറ്റ്‌മെഡ്‌സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍  10-65 ശതമാനം വരെ കിഴിവുകള്‍ ലഭിക്കും. 

സമ്പര്‍ക്കരഹിതവും സുരക്ഷിതവുമായ  പണരഹിത പേമെന്റ് പ്രോത്സാഹിപ്പിക്കുകയും റുപേ കാര്‍ഡ് ഉടമകള്‍ക്കു പുതിയ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുകയുമാണ് റുപേ ഉത്സവ കാര്‍ണിവല്‍  ലക്ഷ്യമിടുന്നതെന്ന്  എന്‍പിസിഐ ചീഫ് മാര്‍ക്കറ്റിംഗ് ചീഫ് കുനാല്‍ കലവതിയ പറഞ്ഞു. കാര്‍ണിവലിലെ   ആനുകൂല്യങ്ങളും കിഴിവുകളും   സൂപ്പര്‍ സേവര്‍ അനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

മിന്ത്രയില്‍ 10 ഉം  ടെസ്റ്റ്ബുക്ക് ഡോട്ട് കോമില്‍   65  ഉം   സാംസംഗ് ഉൽപ്പന്നങ്ങൾക്ക്  52  ഉം   ബാറ്റായ്ക്ക്   25  ഉം  പി&ജിയില്‍ 30  ഉം ശതമാനം വരെ കിഴിവ് ലഭിക്കും. റുപേ ഉത്സവ കാര്‍ണിവലിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍നിന്നു ലഭിക്കും. 

English Summary: Utsav Rupay Card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA