ഇപ്പോൾ കിട്ടും വായ്പ, 7 ശതമാനം നിരക്കിൽ

HIGHLIGHTS
  • ഭവന വായ്പയുടെ പലിശയില്‍ സ്വര്‍ണം പണയം വയ്ക്കാം. പ്രമുഖ ബാങ്കുകളുടെ നിരക്കുകള്‍ ഇങ്ങനെയാണ്
gold-loan
SHARE

ഭവനവായ്പ പലിശ നിരക്കിന് തുല്യമായി സ്വര്‍ണം പണയം വച്ച് പണം വാങ്ങാമെന്ന് ഒരു വര്‍ഷം മുമ്പ് ചിന്തിക്കാനാകുമായിരുന്നോ? എന്നാല്‍ ഇപ്പോള്‍ അവസ്ഥ ഇതാണ്. നിങ്ങള്‍ക്ക് സ്വര്‍ണം കൈവശമുണ്ടോ? കുറഞ്ഞ പലിശയ്ക്കുള്ള വായ്പയ്ക്കായി ഇനി വാതിലുകള്‍ മുട്ടേണ്ട. ഏഴ് ശതമാനം വരെ കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് സ്വര്‍ണം പണയം വച്ച് പണം വാങ്ങാം. അതും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും. ഉത്സവ സീസണ്‍ പ്രമാണിച്ച് പണയ രംഗത്തുള്ള ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ അടക്കമുള്ളവ കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണ വായ്പകള്‍ അനുവദിക്കുന്നുണ്ട്.

ഏഴ് ശതമാനം പലിശ

പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് 7 ശതമാനം പലിശയ്ക്ക് സ്വര്‍ണ വായ്പ നല്‍കുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്ക് 7.35 ശതമാനമാണ്. എസ് ബി ഐ യുടെ സ്വര്‍ണ വായ്പ പലിശ 7.5 ശതമാനമാണ്. ഇം എം ഐ സൗകര്യവും ഇവിടെ ലഭ്യമാണ്. അഞ്ച് ലക്ഷം രൂപയുടെ വായ്പയ്ക്ക് മാസം 15,519 രൂപ മുതലുള്ള ഇ എം ഐ കള്‍ ലഭ്യമാണ്. പഞ്ചാബ് നാഷണല്‍  ബാങ്കിന്റെ പലിശ നിരക്ക് 8.75 ശതമാനമാണ്.

എന്‍ ബി എഫ് സി

 സ്വര്‍ണപണയ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ പലിശ നിരക്ക് പൊതുവേ കൂടുതലാണ്. എങ്കിലും മുമ്പുണ്ടായിരുന്നതിലും വളരെയേറെ കുറഞ്ഞ നിരക്കാണ് നിലവില്‍. ഐ ഐ എഫ് എല്‍ 9.24 ശതമാനത്തിന് വായ്പ അനുവദിക്കും. അതേസമയം മറ്റ് പ്രമുഖരുടെ നിരക്കുകള്‍ ശരാശരി 12 ശതമാനമാണ്.

90 ശതമാനം

സ്വര്‍ണത്തിന്റെ വിപണി വിലയുടെ 90 ശതമാനം വായ്പയായി അനുവദിക്കണമെന്നാണ് ധനകാര്യമന്ത്രാലയം ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ആരും തന്നെ ഇത് പാലിക്കാറില്ല. കാരണം അതിവേഗം ചാഞ്ചാട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഉത്പന്നമാണ് സ്വര്‍ണം. വിപണി വിലയുടെ 90 ശതമാനം വായ്പയായി അനുവദിച്ചാല്‍ അത് ബാങ്കുകളുടെ റിസ്‌ക് ഉയര്‍ത്തും. സേഫ് അസറ്റ് ലോക്കറില്‍ വച്ച് അതിന് നല്കുന്ന വായ്പ എന്നതാണ് സ്വര്‍ണ പണയത്തിന്റെ പ്രധാന ആകര്‍ഷണം. 90 ശതമാനം വായ്പയായി നല്‍കുമ്പോള്‍ ബാങ്കുകള്‍ക്കും വായ്പ എടുക്കുന്നവര്‍ക്കും വില കുത്തനെ ഇടിഞ്ഞാല്‍ അത് തലവേദനയാകും. അതാണ് ബാങ്കുകള്‍ ഇപ്പോഴും മുമ്പത്തെ പോലെ തന്നെ വിപണി വിലയുടെ 75 ശതമാനം എന്ന രീതി പിന്തുടരുന്നത്.

English Summary : Low Interest Rate for Gold Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA