സ്വപ്നവീടൊരുക്കാൻ വിരമിച്ചശേഷവും വായ്പ എടുക്കാം

HIGHLIGHTS
  • മറ്റൊരാളുമായി ചേർന്നുള്ള വായ്പയാണെങ്കിൽ എളുപ്പം കിട്ടും
home-3
SHARE

പെന്‍ഷനാവുമ്പോഴും സ്വന്തമായൊരു വീട് സ്വപ്‌നമായവശേഷിക്കുന്നവർ ഒരുപാടുണ്ട്. വരുമാനം ഏതാണ്ട് നിലച്ച റിട്ടയര്‍മെന്റ് കാലത്ത് ആര് വായ്പ തരുമെന്ന് ചിന്തിച്ച് ചടഞ്ഞ് കൂടുവാന്‍ വരട്ടെ. പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭവന വായ്പ ലഭിക്കും. പക്ഷെ റിസ്‌ക് കൂടുന്നതനുസരിച്ച് ബാങ്കുകള്‍ ചില അധിക ഉറപ്പുകള്‍ ആവശ്യപ്പെടുമെന്നുമാത്രം. ഓരോ ബാങ്കുകള്‍ക്കും ഇത് വ്യത്യസ്തമായിരിക്കും. പ്രധാനമായും പ്രായം, പെന്‍ഷന്‍ വരുമാനം, ഇതിനോട് ചേര്‍ക്കാവുന്ന പങ്കാളിയുടെയും കുട്ടികളുടെയും വരുമാനം എന്നിവ പോലുള്ള ഘടങ്ങളും പരിഗണിച്ചാവും ഇവിടെ വായ്പ യോഗ്യത നിര്‍ണയിക്കുക. ഭവന വായ്പ പരിഗണിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കൂട്ടുവായ്പ

വായ്പയുടെ പരിധി കൂടാനും റിസ്‌ക് കുറയാനും ഇതുവഴി പലിശ നിരക്കില്‍ കുറവ് ലഭിക്കാനും ഒന്നിച്ചുള്ള വായ്പയാണ് നല്ലത്. സ്ഥിര വരുമാനം ലഭിക്കുന്ന തൊഴിലുള്ള മറ്റൊരു വ്യക്തിയുമായി ചേര്‍ന്നുള്ള വായ്പയാണെങ്കില്‍ വേഗത്തില്‍ അനുവദിച്ചേക്കും.

ഇതിന് സാധ്യതയില്ലെങ്കില്‍ മക്കളെ സഹ അപേക്ഷകരായി വച്ചാല്‍ വായ്പ എളുപ്പമാകും. കാരണം തൊഴിലില്‍ അവരുടെ സ്ഥിരവരുമാനം ഒരു അനുകൂല ഘടകമാകും. ഇതനുസരിച്ച് വായ്പയുടെ കാലാവധിയില്‍ മാറ്റം വരുത്താം. ഒപ്പം നികുതി ഇളവും ലഭിക്കും.

കൂടിയ തുക

റിട്ടയര്‍മെന്റ് കാലത്ത് വരുമാനം തീരെ കുറയും. തന്നെയുമല്ല റിസ്‌ക് കൂടുതലുമാണ്. അതേസമയം ഇതിനോടൊപ്പം പ്രായം കുറഞ്ഞ സഹ അപേക്ഷകനുണ്ടെങ്കില്‍ അയാളുടെ ക്രെഡിറ്റ് സ്‌കോറുമെല്ലാം പരിഗണിച്ചാവും വായ്പ നല്‍കുക. അപ്പോള്‍ സ്വാഭാവികമായും കൂടിയ തുക അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയും. അതുകൊണ്ട് പെന്‍ഷനായി എന്ന ഒറ്റക്കാരണം കൊണ്ട് വീടെന്ന മോഹം ഉപേക്ഷിക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ചിന്തിക്കുക.

English Summary : Will Get Housing Loan Even after Retirement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA