വീട് വാങ്ങുന്നവര്‍ക്ക് കേന്ദ്രപാക്കേജ് ആശ്വാസമാകുമോ?

HIGHLIGHTS
  • ന്യായ വിലയും വില്‍പ്പന വിലയും തമ്മിലുള്ള അന്തരം 20 ശതമാനമാക്കി
care-green
SHARE

വായ്പ വര്‍ധനയും നിര്‍മാണ മേഖലയിലെ വളര്‍ച്ചയും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച അവതരിപ്പിച്ച 12 ഇന ഉത്തേജക പദ്ധതിയിൽ ലക്ഷ്യമിടുന്നു. പലിശ നിരക്ക് താഴ്ന്നതോടെ നിര്‍മ്മാണ മേഖല ചെറിയ തോതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ ഉത്തേജനം പകരുന്ന നടപടിയായിട്ടാണ് രണ്ട് കോടിയില്‍ താഴെ മുതല്‍ മുടക്കുള്ള ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് കൊണ്ടുന്ന ആനുകൂല്യം.

ഭൂമിയ്ക്ക് ന്യായ വില എന്ന വില്ലന്‍

റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറിയ കാലത്ത് അതാത് സര്‍ക്കാരുകള്‍ നിശ്ചയിച്ച സര്‍ക്കിള്‍ റേറ്റ് അഥവാ ന്യായ വില പലപ്പോഴും ഇന്നത്തെ മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്നതാണ്. ഇത് പലപ്പോഴും ചെറിയ ഹൗസിംഗ് പ്ലോട്ടുകളുടെ കൈമാറ്റത്തിന് തടസമായിരുന്നു. സര്‍ക്കിള്‍ റേറ്റിനേക്കാളും കുറഞ്ഞ വിലയ്ക്ക് ഭൂമി കൈമാറ്റം ചെയ്താല്‍ വ്യത്യാസമുള്ള തുകയ്ക്ക് ഭൂമി വാങ്ങിയ ആള്‍ അധിക നികുതി നല്‍കേണ്ടിയിരുന്നു. ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ് എ്ന്ന വിഭാഗത്തിലായിരുന്നു ഇത് പെടുത്തിയിരുന്നത്. ഇത് ഭൂമി കൈമാറ്റത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയതോടെ ഈ രണ്ട് വിലകളും തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തില്‍ താഴെയാണെങ്കില്‍ പുതിയ നികുതി ബാധ്യത ഉണ്ടാകില്ലെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനം വന്നു.

20 ശതമാനം വരെ വിടവ് ആകാം

എന്നാല്‍ തളര്‍ന്ന് കിടക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഉത്തേജനത്തിന് ഈ നടപടി പര്യാപ്തമായില്ല. പുതിയ പ്രഖ്യാപനം അനുസരിച്ച് ഇത് 20 ശതമാനമായി ഉയര്‍ത്തി. അതായത് ഭൂമിയ്ക്ക് അതാത് സര്‍ക്കാരുകള്‍ നിര്‍ണയിച്ചിട്ടുള്ള കുറഞ്ഞ വിലയും വില്‍പന വിലയും തമ്മിലുളള് അന്തരം 20 ശതമാനമായാലും വാങ്ങുന്നയാളോ വില്‍ക്കുന്ന ആളോ അധിക നികുതി നല്‍കേണ്ടതില്ല. ഇതിന് അടുത്ത വര്‍ഷം ജൂണ്‍ 30 വരെയാണ് കാലാവധി. ചെറിയ ഹൗസ് പ്ലോട്ടുകളടക്കം രണ്ട് കോടി രൂപ വരെ വിലവരുന്ന പ്രാഥമിക വാസ സ്ഥലങ്ങള്‍ക്കാണ് ആനുകൂല്യം.

കുരുക്ക് മാറുമോ?

കൂടിയ സര്‍ക്കിള്‍ റേറ്റില്‍ കുരുങ്ങിക്കിടന്നിരുന്ന ഭൂമി തടസം നീങ്ങി ക്രയവിക്രയം ചെയ്യാനാകും എന്നാണ് വിലയിരുത്തല്‍. ഇത് ഇത്തരം പ്രദേശങ്ങളിലെ നിര്‍മിതികള്‍ക്ക് വില കുറയ്ക്കാനും ഇട വരുത്തിയേക്കാം. ഇങ്ങനെ തടസം നീങ്ങുന്നതോടെ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലുമുള്ള കെട്ടിടം വയ്ക്കാവുന്ന ചെറിയ തുണ്ട് ഭൂമികള്‍ പെട്ടെന്ന് കൈമാറ്റം ചെയ്യപ്പെടുകയും ഇത് റിയല്‍ എസ്റ്റേറ്റ് -നിര്‍മാണ മേഖലയ്ക്ക് ഉത്തേജനം പകരുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

English Summary : New changes in Real Estate Circle Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA