വാട്സാപ്പിലൂടെ പണമയയ്ക്കുമ്പോൾ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • വാട്സാപ്പിലൂടെ പണമിടപാടിന് ലളിതമായ മൂന്ന് സ്റ്റെപ്പുകള്‍ മാത്രം മതി
whatsapp
SHARE

അടുത്തു തന്നെ നമുക്ക് വാട്സാപ്പിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ഇതിനുള്ള അനുമതി പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നല്‍കി. ഇതോടെ വാട്സാപ്പ് ഉപയോഗിക്കുന്നതുപോലെ തന്നെ എളുപ്പത്തിൽ പണ വിനിമയവും നടത്താം. പക്ഷെ 40 കോടി വരിക്കാരുള്ളതിൽ തുടക്കത്തില്‍ രണ്ട് കോടി അക്കൗണ്ടുകള്‍ക്കേ ഈ സൗകര്യം ലഭ്യമാക്കാന്‍ കഴിയു. പത്ത് ഇന്ത്യന്‍ ഭാഷകളില്‍ ഇത്തരം പേയ്‌മെന്റ് സേവനം സജ്ജമാക്കിയിട്ടുണ്ട് വാട്സാപ്പ്. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്റെ ചില നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് തുടക്കത്തില്‍ രണ്ട് കോടി ഉപഭോക്താക്കളില്‍ മാത്രം ഈ സേവനം പരിമിതപെടുത്തേണ്ടി വരുന്നത്.

 2021 ജനുവരി 1 മുതല്‍ പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ ഒരോ തേര്‍ഡ് പാര്‍ട്ടി പേയ്‌മെന്റ് ആപ്പ് വഴിയും, മൊത്തം പേയ്‌മെന്റിന്റെ 30 ശതമാനം എന്ന പരിധി നടപ്പാക്കുമെന്ന പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ചട്ടമാണ് ഇതിന് കാരണം.  വാട്സാപ്പ് ഉപയോഗിച്ച് എങ്ങനെയാണ് പണം സ്വീകരിക്കുന്നതെന്നും മറ്റൊരാള്‍ക്ക് അയയ്ക്കുന്നതെന്നും നോക്കാം. ആന്ഡ്രോയിഡ്, ഐ ഒ എസ് വേര്‍ഷന്‍ അപ്‌ഡേറ്റഡ് ആപ്പ് ആണ് ഉപയോഗിക്കേണ്ടത്.

എങ്ങനെ അക്കൗണ്ട് ഉണ്ടാക്കാം?

വളരെ ലളിതമാണ് ഇത്. വാട്സാപ്പുള്ള ആര്‍ക്കും ഇത് ചെയ്യാം.

1: ആദ്യ പടിയായി നിങ്ങളുടെ ഫോണിലെ വാട്സാപ്പ് തുറക്കുക. ഫോണ്‍ സ്‌ക്രീനിലെ വലത് ഭാഗത്ത് മുകളില്‍ കാണുന്ന മൂന്ന് കുത്തുകളില്‍ ടാപ്പ് ചെയ്യുക.

2: പേയ്‌മെന്റ്‌സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതോടെ ഇൗ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബാങ്കുകളുടെ പേരുള്ള പേജ് വരും. സ്വകാര്യ ബാങ്കുകളായ ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ്, ജിയോ പേയ്‌മെന്റ് ബാങ്ക്, കൂടാതെ പൊതുമേഖലാ ബാങ്കായ എസ് ബി ഐ എന്നിവയുമായിട്ടാണ് യു പി ഐ യ്ക്കായി ധാരണയായിട്ടുള്ളത്. 

 3: ബാങ്ക് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ നമ്പര്‍ വേരിഫൈ ചെയ്യും. ഇത് ഫോണില്‍ ലഭിക്കുന്ന എസ് എം എസ് സന്ദേശം വഴിയായിരിക്കും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ബാങ്കില്‍ നല്‍കിയിരിക്കുന്ന റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ തന്നെയായിരിക്കണം വാട്സാപ്പും.

4: നമ്പര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മറ്റ് പേയ്‌മെന്റ് ആപ്പുകളെ പോലെ തന്നെ ഇവിടെയും പണവിനിമയത്തിനായി ഒരു യു പി ഐ പിന്‍ സെറ്റ് ചെയ്യണം. ഇതോടെ പേയ്‌മെന്റ് പേജില്‍ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാണാനാകും.

പണമയയ്ക്കാം, സ്വീകരിക്കാം

1: ആര്‍ക്കാണോ പണമയയ്ക്കുന്നത്  അയാളുടെ ചാറ്റ് തുറന്ന് അറ്റാച്ച്‌മെന്റ് ഐക്കണില്‍ പോകുക.

2:പേയ്‌മെന്റില്‍ ടാപ്പ് ചെയ്ത് തുക രേഖപ്പെടുത്തുക. എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ അതും നല്‍കുക.

3: യു പി ഐ പിന്‍ നല്‍കി പണവിനിമയനടപടി പൂര്‍ത്തിയാക്കുക. കൈമാറ്റം നടക്കുന്നതോടെ ഇത് ഉറപ്പാക്കിക്കൊണ്ടുള്ള സന്ദേശവും ലഭിക്കും.

English Summary : Whatsapp Payment Details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA