ഇനി ഷോപ്പിങ് കാർഡില്ലാതെ, സൗകര്യമൊരുക്കി ഐ സി ഐ സി ഐ ബാങ്ക്

HIGHLIGHTS
  • ഫോണും പാന്‍നമ്പറും ഉപയോഗിച്ച് സാധങ്ങള്‍ ഇ എം ഐ യില്‍ വാങ്ങാം
mob-0nlne-banking
SHARE

മാസ തിരിച്ചടവില്‍ സാധനങ്ങള്‍ വാങ്ങുന്നത് ഇപ്പോൾ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടാണ്. ഇനി മുതല്‍ കാര്‍ഡില്ലാതെ മൊബൈല്‍ ഫോണും പാന്‍നമ്പറും ഉപയോഗിച്ച് സാധങ്ങള്‍ ഇ എം ഐ യില്‍ വാങ്ങാം. കസ്റ്റമര്‍ കാര്‍ഡുകള്‍ നല്‍കേണ്ടതില്ല എന്നതാണ് പ്രത്യേകത.

ഇത്തരത്തിൽ  കാര്‍ഡ്‌ലെസ് ഇ എം ഐ സംവിധാനമൊരുക്കുന്നത് ഐ സി ഐ സി ഐ ബാങ്കാണ്. ബാങ്കിന്റെ മുന്‍കൂര്‍ വായ്പ അനുമതി നേടിയ(പ്രീ അപ്രൂവ്ഡ്) അക്കൗണ്ടുടമകള്‍ക്ക് പർച്ചേസിങിന് ഇനി മുതല്‍ കാര്‍ഡുകള്‍ നല്‍കേണ്ട. പാന്‍ നമ്പറും ഫോണുമുപയോഗിച്ച് ഈ സൗകര്യം ലഭ്യമാക്കാം. 10,000 മുതല്‍ 10 ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസ് ഇങ്ങനെ നടത്താം. ഇവിടെ കാര്‍ഡുപയോഗിക്കേണ്ട എന്നു മാത്രമല്ല പ്രോസസിംഗ് ഫീസ് ഉണ്ടാവുകയുമില്ലെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ഇടപാടുകാര്‍ക്ക് ഇ എം ഐ യുടെ കാലാവധിയും തുകയും സ്വയം തീരുമാനിക്കാവുന്ന വിധത്തിലാണ് ഡിജിറ്റല്‍ ഇടപാട് സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് മുതല്‍ 15 മാസം വരെ സമയമനുവദിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് തിരിച്ചടവ് കാലം  സ്വയം തീരുമാനിക്കാം.

English Summary : ICICI Bank Launched a new Cardless Shopping Facility

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA