മ്യുച്ചൽ ഫണ്ട് നിക്ഷേപം തുടങ്ങാനെന്തു ചെയ്യണം?

HIGHLIGHTS
  • ഡിസംബർ 5 ശനിയാഴ്ച വൈകുന്നേരം 4 മുതൽ 5 വരെയാണ് വെബിനാർ
MF-1
SHARE

കോവിഡ് വരുത്തി വച്ച സാമ്പത്തിക ബുദ്ധിമുട്ട് പലരെയും ഒന്നു മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ചെറുതായിട്ടാണെങ്കിലും ഒരു നിക്ഷേപം തുടങ്ങണം അല്ലെങ്കിൽ നിലവിലുള്ള നിക്ഷേപം ഒന്നുകൂടി വിപുലീകരിക്കണം എന്നൊക്കെ കരുതുന്നവരുണ്ട്. എന്നാൽ അതോടൊപ്പം ആശങ്കകളും നിറയുന്നു,  ഇപ്പോൾ നിക്ഷേപിക്കാമോ? നിക്ഷേപിക്കാൻ അധികം പണം വേണ്ടേ? എന്നൊക്കെ പലവിധത്തിലുള്ള സംശയങ്ങളുമുണ്ട്. ഇത്തരക്കാര്‍ക്ക് അനുയോജ്യമായ നിക്ഷേപരീതിയാണ് മ്യൂച്ചൽ ഫണ്ടുകൾ. ഏതു പ്രായക്കാർക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.വ്യക്തി വിവരങ്ങൾ കൃത്യമായി നൽകണമെന്നു മാത്രം.നിക്ഷേപം ആരംഭിക്കാൻ മ്യൂച്വൽ ഫണ്ടിന്റെ ഓഫിസുകളെ സമീപിക്കാം. അതിനുപുറമേ മ്യൂച്വൽ ഫണ്ട് വിപണനം ചെയ്യുന്ന വ്യക്തിഗത ഫിനാൻഷ്യൽ അഡ്വൈസർമാരും ബാങ്ക്– ബ്രോക്കിങ് സ്ഥാപനങ്ങളും, ഡിസ്ട്രിബ്യൂട്ടർമാരും ഉണ്ട്. ഇടനിലക്കാർ വഴി ഫണ്ട് വാങ്ങിയാൽ കമ്മിഷൻ നൽകണം. അതേസമയം ഫണ്ടുകളെക്കുറിച്ച് ശരിയായി അറിവുള്ളവർക്കു നേരിട്ടു നിക്ഷേപം നടത്താവുന്ന ഡയറക്ട് പ്ലാനുകളുമുണ്ട്. 

മ്യൂച്വൽ ഫണ്ടില്‍ നിക്ഷേപം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ  നിരവധിയായ സംശയങ്ങൾ ദുരീകരിക്കാനിതാ അവസരം. ഐസിഐസിഐ പ്രുഡന്‍ഷ്യൽ മ്യൂച്ചൽഫണ്ടുമായി ചേർന്ന് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ നിങ്ങൾക്ക് ഇക്കാര്യങ്ങളെ കുറിച്ചറിയാം.ഡിസംബർ 5 ശനിയാഴ്ച വൈകുന്നേരം 4 മുതൽ 5 വരെയാണ് വെബിനാർ.

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA