ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കൽ വീണ്ടും നീട്ടി

HIGHLIGHTS
  • സമയ പരിധി 2021 ഫെബ്രുവരി 28 വരെ നീട്ടി
aged
SHARE

കേന്ദ്രഗവണ്‍മെന്റ് പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയ പരിധി 2021 ഫെബ്രുവരി 28 വരെ നീട്ടി. നേരത്തെ ഇത് ഡിസംബര്‍ 31 വരെ ആയിരുന്നു. പുതുക്കിയ തീരുമാനമനുസരിച്ചാണിത്. കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ 'ഹൈ റിസ്‌ക'് വിഭാഗത്തിലുള്ള പെന്‍ഷണര്‍മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി രണ്ട് മാസം കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ബാങ്കുകളില്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ട് ഹാജരായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം സ്വീകരിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ പേരും നേരിട്ട് ഹാജരാകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായത്.

English Summary : Life Certificate Date Extended for two Months

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA