അധിക ഭാരമാകാതെ ക്രഡിറ്റ്‌ കാര്‍ഡ് കുടിശിക അടച്ചു തീർക്കണോ?

HIGHLIGHTS
  • റിവാർഡ് പോയിന്റും കാഷ്ബാക്കുമൊക്കെ കുടിശിക തീർക്കാൻ ഉപയോഗിക്കാം
card
SHARE

ക്രഡിറ്റ്‌ കാര്‍ഡ്‌ കുടിശ്ശിക അടയ്‌ക്കാന്‍ കഴിയാതെ വന്നാല്‍ പിന്നീടത്‌ വലിയ ബാധ്യതയായി മാറും. എന്താണ്‌ ഇതിന്‌ പരിഹാരം ?

സാധാരണയായി ക്രഡിറ്റ്‌ കാര്‍ഡ്‌ കുടിശ്ശിക അധികമായാല്‍ ഒന്നുകില്‍ ബില്‍ തുക ഇഎംഐ ആക്കി മറ്റുകയോ അതല്ലെങ്കില്‍ നിശ്ചിത തുക അടയ്‌ക്കുകയും ശേഷിക്കുന്ന തുക തുടര്‍ന്നുള്ള ബില്ലിങിലേയ്ക്ക്‌ മാറ്റുകയോ ആണ്‌ ചെയ്യുക. എന്നാല്‍ ഇത്‌ രണ്ടും മികച്ച വഴികളല്ല. അങ്ങനെയെങ്കില്‍ നിങ്ങളുടെ ക്രഡിറ്റ്‌ കാര്‍ഡിന്റെ കടബാധ്യത എങ്ങനെ കുറയ്‌ക്കും, പ്രത്യേകിച്ച്‌ ശമ്പളം വെട്ടികുറയ്‌ക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ?

കാഷ്‌ബാക്ക്‌, റിവാര്‍ഡ്‌ പോയിന്റുകള്‍

ചില ബാങ്കുകള്‍ നിങ്ങളുടെ റിവാര്‍ഡ്‌ പോയിന്റുകള്‍ ഉപയോഗിച്ച്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ ബില്ലുകള്‍ അടയ്‌ക്കാന്‍ അനുവദിക്കും. ബാങ്ക്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ ബില്‍ തയ്യാറാക്കുന്നതിന്‌ മുമ്പായി നിങ്ങളുടെ റിവാര്‍ഡ്‌ പോയിന്റുകള്‍ റിഡീം ചെയ്യുക. അതുപോലെ ക്യാഷ്‌ ബാക്ക്‌ പോയിന്റുകള്‍ ഉണ്ടെങ്കില്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ ബില്‍ അടയ്‌ക്കാന്‍ ഇതും ഉപയോഗിക്കാം.

ഇഎംഐ

ക്രഡിറ്റ്‌ കാര്‍ഡ്‌ ബാധ്യത കുറയ്‌ക്കുന്നതിന്‌ തിരഞ്ഞെടുക്കാവുന്ന ഏറ്റവും എളുപ്പമുള്ള വഴികളില്‍ ഒന്നാണ്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ ഇഎംഐ ഓഫറുകള്‍ .

എന്നാല്‍, നിരക്കുകള്‍ 15 മുതല്‍ 22 ശതമാനം വരെയാണ്‌ . കൂടാതെ ഉയര്‍ന്ന പ്രീപേയ്‌മെന്റ്‌ ചെലവ്‌ പോലുള്ള മറ്റ്‌ നിയന്ത്രണങ്ങളും ഉണ്ടാകാം.

ബാധ്യത കുറയ്‌ക്കുന്നതിന്‌ ഏറ്റവും കുറഞ്ഞ പലിശ നിരക്കും ഏറ്റവും കൂടുതല്‍ പലിശ രഹിത കാലയളവും വാഗ്‌ദാനം ചെയ്യുന്ന ക്രഡിറ്റ്‌ കാര്‍ഡിലേക്ക്‌ നിങ്ങളുടെ ശേഷിക്കുന്ന കുടിശ്ശിക മാറ്റാം. അതല്ലെങ്കില്‍ കുടിശ്ശിക ഇഎംഐയാക്കാം.

എന്നാല്‍, സ്ഥിര നിക്ഷേപം, ഇന്‍ഷൂറന്‍സ്‌ , ആസ്‌തി, സ്വര്‍ണ്ണം എന്നിവ ഈടായി നല്‍കി കുറഞ്ഞ പലിശ നിരക്കിലും താങ്ങാവുന്ന ഇഎംഐയിലും നിങ്ങള്‍ക്ക്‌ വ്യക്തിഗത വായ്‌പ നേടാന്‍ കഴിയുമെങ്കില്‍ നിങ്ങളുടെ കടം വീട്ടാനുള്ള ഏറ്റവും മികച്ച വഴി ഇതായിരിക്കും.

കോവിഡ്‌ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ ഇഷ്യു ചെയ്‌ത ബാങ്കില്‍ നിന്നും ഇഎംഐ ഓപ്‌ഷന്‍ ലഭിക്കാതിരിക്കാനുള്ള സാധ്യതയും ഇപ്പോള്‍ ഉണ്ട്‌. ഇഎംഐ സൗകര്യം ലഭിക്കുകയാണെങ്കില്‍ തന്നെ ചിലപ്പോള്‍ കുറഞ്ഞ കാലയളവിലേക്ക്‌ മാത്രമായിരിക്കും . മാത്രമല്ല ഉപഭോക്താവിന്റെ തിരിച്ചടവ്‌ ചരിത്രം അനുസരിച്ച്‌ പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കാം.

ഭവന വായ്‌പ ടോപ്‌ അപ്‌

നിങ്ങളുടെ ക്രഡിറ്റ്‌ കാര്‍ഡിന്റെ കടബാധ്യത കുറയ്‌്‌ക്കുന്നതിനായി നിലവിലെ ഭവന വായ്‌്‌പയില്‍ ഒരു ടോപ്‌ അപ്‌ വായ്‌പ തിരഞ്ഞെടുക്കാം. പക്ഷേ ഭവന വായ്‌പകള്‍ക്ക്‌ അനുവദിച്ചു കിട്ടാന്‍ സമയം എടുക്കും. മാത്രമല്ല കുറഞ്ഞ പലിശ നിരക്കിലാണ്‌ ടോപ്‌ അപ്‌ വായ്‌പ എടുക്കുന്നതെങ്കിലും നീണ്ട കാലയളവ്‌ വലിയ പലിശ അടയ്‌ക്കലിന്‌ കാരണമാകും. അതിനാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ച്‌ കുടിശ്ശിക തീര്‍ക്കാന്‍ ശ്രമിക്കണം. പലിശ ലാഭിക്കാന്‍ ഇത്‌ സഹായിക്കും. ഈ വായ്‌പകള്‍ നിലവില്‍ ഭവന വായ്‌പ ഇഎംഐ അടയ്‌ക്കുന്നവര്‍ക്ക്‌ മാത്രമെ ലഭ്യമാകൂ.

ആപ്പ്‌ അധിഷ്‌ഠിത വായ്‌പകള്‍

ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികള്‍ ലഭ്യമാക്കുന്ന വായ്‌പകള്‍ എടുക്കുകയാണ്‌ മറ്റൊരു വഴി. നിശ്ചിത പലിശ നിരക്കില്‍ ഇവര്‍ വായ്‌പ ലഭ്യമാക്കും. എന്നാല്‍ മുന്‍കാല വായ്‌പ ചരിത്രം ഇല്ലാത്തവര്‍ക്കോ 20,000 രൂപ വരെ പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കോ ആപ്പ്‌ അധിഷ്‌ഠിത വായ്‌പകള്‍ തിരഞ്ഞെടുക്കാം. മറ്റുള്ളവര്‍ക്ക്‌ ആപ്പ്‌ അധിഷ്‌ഠത വായ്‌പകളേക്കാള്‍ മികച്ച വ്യക്തിഗത വായ്‌പ ഓഫറുകള്‍ ലഭ്യമാകും. അതിനാല്‍ ആപ്പ്‌ അധിഷ്‌ഠിത വായ്‌പകള്‍ ഒഴിവാക്കുന്നതാണ്‌ ഉചിതം.

നിക്ഷേപങ്ങളില്‍ നിന്നുള്ള വായ്‌പ

ടോപ്‌ അപ്‌ വായ്‌പകളും വ്യക്തിഗത വായ്‌പകളും ഇഎംഐ കൃത്യമായി അടയ്‌ക്കാന്‍ വരുമാനമുള്ളവര്‍ക്കാണ്‌ അനുയോജ്യം. അതില്ല എങ്കില്‍ നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും വായ്‌പ എടുക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കാം. ക്രഡിറ്റ്‌ കാര്‍ഡിന്റെ കട ബാധ്യത കുറയ്‌ക്കുന്നതിനായി നിലവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പോളിസികള്‍, സ്വര്‍ണം എന്നിവ ഈടായി നൽകി വായ്‌പ എടുക്കാം. ഈ വായ്‌പകള്‍ സാധാരണയായി ഒരു വര്‍ഷമോ അതിലധികമോ ഉള്ള ഓവര്‍ഡ്രാഫ്‌റ്റിന്റെ രൂപത്തിലാണ്‌ വരുന്നത്‌. മാത്രമല്ല വളരെ വേഗത്തില്‍ ഡിജിറ്റലായി ഇത്‌ ലഭ്യമാക്കാന്‍ ബാങ്കുകള്‍ തയ്യാറാണ്‌.

ഓഹരി വിപണിയുടെ പ്രകടനം മികച്ചതാണെങ്കില്‍ ഓഹരി നിക്ഷേപങ്ങളുടെ ലാഭം എടുത്തും മ്യൂച്വല്‍ ഫണ്ട്‌ സ്‌കീമുകളുടെ കുറച്ച്‌ യൂണിറ്റുകള്‍ വിറ്റും ക്രഡിറ്റ്‌ കാര്‍ഡ്‌ കുടിശ്ശിക അടയ്‌ക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കാം. ഇന്‍ഷൂറന്‍സ്‌ സ്‌കീമുകളില്‍ നിന്നും ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുമെങ്കില്‍ അതും പരിഗണിക്കാം.

നിങ്ങള്‍ ചെയ്യേണ്ടത്‌

∙വായ്‌പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക

∙ക്രഡിറ്റ്‌ കാര്‍ഡ്‌ കുടിശ്ശിക തിരിച്ചടയ്‌ക്കുന്നതിനുള്ള ഓപ്‌ഷനുകളെ കുറിച്ച്‌ ബാങ്കുമായി സംസാരിക്കുക

∙ക്രഡിറ്റ്‌ കാര്‍ഡ്‌ കുടിശ്ശികയില്‍ വീഴ്‌ച വരുത്താന്‍ ഉദ്ദേശമില്ലെന്ന്‌ ബാങ്കിനെ അറിയിക്കുക

∙കുടിശ്ശിക തിരിച്ചടയ്‌ക്കുന്നതിനായി വായ്‌പ എടുക്കുകയാണെങ്കില്‍ പലിശ നിരക്ക്‌, പ്രീ-പേമെന്റ്‌ നിബന്ധനകള്‍, മറ്റ്‌ ചെലവുകള്‍ എന്നിവ മനസിലാക്കി തീരുമാനം എടുക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA