ADVERTISEMENT

നിക്ഷേപ പലിശ നിരക്ക് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഈ ചെറുകിട നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 124 മാസം കൊണ്ട് ഇരട്ടിയാകും. പോസ്‌റ്റോഫീസ് നിക്ഷേപ പദ്ധതിയായ കിസന്‍ വികാസ് പത്രയാണ് 6.9 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ഡിപ്പോസിറ്റ് തുകയായ 1000 രൂപയ്ക്ക് ഏത് പോസ്റ്റ് ഓഫിസിലും ഈ നിക്ഷേപ പദ്ധതി തുടങ്ങാം. കിസാന്‍ വികാസ് പത്രയിലെ നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല.

ആര്‍ക്ക് ചേരാം?

18 വയസ് തികഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേര്‍ന്ന് കിസാന്‍ വികാസ് പത്രിക സര്‍ട്ടിഫിക്കറ്റ് നേടാം. വിദേശ ഇന്ത്യക്കാരന് അംഗമാകാനാവില്ല.

പാന്‍കാര്‍ഡ്

50,000 രൂപയില്‍ കൂടുതലാണ് നിക്ഷേപമെങ്കില്‍ പാന്‍നമ്പര്‍ നല്‍കേണ്ടതുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയോ പങ്കാളിയ്ക്ക് വേണ്ടിയോ പദ്ധതിയില്‍ നിക്ഷേപമാകാം.

പലിശ നിരക്ക്

നിക്ഷേപം നടത്തുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിലവിലുള്ള പലിശ നിരക്കും കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട് നിലവിലുള്ള നിരിക്കില്‍ താഴെയാണ് പലിശയെങ്കിലും ഇതിനെ ബാധിക്കില്ല.

കാലാവധിക്ക് മുമ്പേ പിന്‍വലിക്കാം

124 മാസ നിക്ഷേപമാണെങ്കിലും കാലാവധിയെത്തുന്നതിന് മുമ്പ് പിന്‍വലിക്കാം. പക്ഷെ അതിന് ചെറിയ പിഴ നല്‍കേണ്ടി വരും. ഒരു വര്‍ഷത്തിനകമാണ് പിന്‍വലിക്കുന്നതെങ്കില്‍ പലിശ നഷ്ടമാകും. ഒരു വര്‍ഷം മുതല്‍ രണ്ടര വര്‍ഷത്തിനകമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ പിഴയുണ്ടാകില്ല. പക്ഷെ, പലിശ നിരക്കില്‍ കുറവുണ്ടാകും.

English Summary : Know More About Kisan vikas patra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com