മുത്തൂറ്റ്‌ ഫിനാന്‍സ്‌ എന്‍സിഡി: ജനുവരി 5 വരെ അപേക്ഷിക്കാം

HIGHLIGHTS
  • മുഖ വില 1000 രൂപ ആണ്
dream-dream
SHARE

മുത്തൂറ്റ്‌ ഫിനാന്‍സിന്റെ എന്‍സിഡിക്കായി ഇപ്പോള്‍ അപേക്ഷിക്കാം. മുഖവില 1000 രൂപയാണ്‌. ജനുവരി അഞ്ചിന്‌ പബ്ലിക്‌ ഇഷ്യു അവസാനിക്കും. എന്‍സിഡി ഇഷ്യുവിന്റെ 24-ാം സീരീസ്‌ ആണിത്‌ .

സെക്യേഡ്‌ നോണ്‍ കണ്‍വേര്‍ട്ടബിള്‍‌ ഡിബഞ്ചറിന്റെ പബ്ലിക്‌ ഇഷ്യുവിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. നൂറ്‌ കോടി രൂപയുടേതാണ്‌ അടിസ്ഥാന ഇഷ്യു എങ്കിലും 900 കോടി രൂപ വരെ അധികം സമാഹരിക്കാന്‍ കമ്പനിക്ക്‌ അനുവാദമുണ്ട്‌. എന്‍സിഡിയ്‌ക്ക്‌ റേറ്റിങ്‌ ഏജന്‍സിയായ ക്രിസില്‍ എഎ പോസിറ്റീവ്‌ റേറ്റിങും ഇക്ര എഎ സ്‌റ്റേബിള്‍ റേറ്റിങുമാണ്‌ നല്‍കിയിരിക്കുന്നത്‌.

നിലവിലെ ഇഷ്യുവില്‍ ആറ്‌ നിക്ഷേപ ഓപ്‌ഷനുകള്‍ ലഭ്യമാകും. വാര്‍ഷിക പലിശ നിരക്ക്‌ 6.75 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ്‌. എന്‍സിഡി വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ വായ്‌പാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയായിരിക്കും ഉപയോഗിക്കുക. കടപ്പത്രങ്ങള്‍ ബിഎസ്‌സിയില്‍ ലിസ്റ്റ്‌ ചെയ്യും

English Summary : Muthoot NCD Started

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA