ADVERTISEMENT

ഈ വര്‍ഷം ആദ്യം മുതല്‍ ഇന്ത്യന്‍ ഓഹരി വിപണി ആഗോളവും ആഭ്യന്തരവുമായ കാരണങ്ങളാല്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും വിപണിയുടെ ചലനങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. സമ്പത്തുണ്ടാക്കലാണ് ലക്ഷ്യമെങ്കില്‍ നിക്ഷേപം തുടരുക തന്നെ വേണം.

ഓഹരിയില്‍ കാര്യമായി നിക്ഷേപം നടത്താത്തവര്‍ ഒരു തുടക്കം എന്ന നിലയില്‍ ഡൈനാമിക് അസെറ്റ് അലോക്കേഷന്‍ ഫണ്ടുകളില്‍ ഒന്നിച്ചൊരു തുക നിക്ഷേപിക്കുന്നതാകും നല്ലത്. ഒപ്പം നിലവിലുള്ള ഇക്വിറ്റി ഫണ്ട് എസ്ഐപികള്‍ തുടരണം. വിപണിയുടെ ഉയര്‍ച്ചയും താഴ്ചയും ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ ഇതുവഴി കഴിയും. ഓഹരിയില്‍ കാര്യമായ നിക്ഷേപമുള്ളവരാകട്ടെ ചാഞ്ചാട്ടങ്ങളെ വകവയ്ക്കാതെ അത് തുടരുക. വിപണി കുതിക്കുമ്പോള്‍ നേട്ടം ഉണ്ടാകും.

നിക്ഷേപിക്കാന്‍ വൈകിയോ?

ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏതു സമയത്തും വിപണിയിലേക്ക് പ്രവേശിക്കാം. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഓഹരി നല്‍കിയ നേട്ടം മറ്റേതൊരു നിക്ഷേപത്തെക്കാളും വളരെ ഉയര്‍ന്നതാണ്. 

ദീര്‍ഘകാല നിക്ഷേപത്തെ സംബന്ധിച്ച് ആസ്തി വകയിരുത്തല്‍ (അസെറ്റ് അലോക്കേഷന്‍) ഏറെ പ്രധാനമാണ്. ഒരു പ്രത്യേക ആസ്തിയില്‍ മികച്ച മുന്നേറ്റം ഉണ്ടായാല്‍ നിങ്ങളുടെ പോർട്ഫോളിയോയിലെ ആ ഭാഗം നല്ല നേട്ടം കൈവരിക്കും. അപ്പോള്‍ അസെറ്റ് അലോക്കേഷനിലും മാറ്റം വരും. ആ സന്ദര്‍ഭത്തില്‍ ലാഭമെടുത്ത് പോര്‍ട്ഫോളിയോ സന്തുലിതമാക്കുക. എന്നാല്‍, നിക്ഷേപങ്ങളോടുള്ള വികാരപരമായ അടുപ്പം കാരണം പലര്‍ക്കും അവസരം ഉപയോഗപ്പെടുത്താന്‍ കഴിയാറില്ല. ആദായനികുതി പോലുള്ള സാങ്കേതിക കാരണങ്ങളും ഇവിടെ തടസ്സമാകുന്നു.

ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍

അസെറ്റ് അലോക്കേഷനെ മികച്ചതാക്കാന്‍ മ്യൂച്വല്‍ ഫണ്ട് നല്‍കുന്ന മാര്‍ഗമാണ് ഡൈനാമിക് അസെറ്റ് അലൊക്കേഷന്‍ ഫണ്ടുകള്‍. ചാഞ്ചാടുന്ന വിപണിയില്‍ ഒറ്റത്തവണ വലിയൊരു തുക നിക്ഷേപിക്കാന്‍ ഇവ അനുയോജ്യമാണ്. നിക്ഷേപത്തുക കടപ്പത്രത്തിലും ഓഹരിയിലും വളരെ ക്രിയാത്മകമായി വിഭജിച്ചു നിക്ഷേപിക്കുമെന്നതാണ് ഇതിന്റെ മികവ്.

പ്രധാന സവിശേഷതകള്‍

∙ നിക്ഷേപകരുടെ ആര്‍ത്തിയെയും ഭയത്തെയും കൃത്യമായി അഭിമുഖീകരിക്കുന്നു.

∙ ആദായനികുതി ലാഭത്തിന് സഹായിക്കുന്നു.

∙ വൈവിധ്യവല്‍ക്കരണം കൊണ്ടുവരുന്നു.

∙ നഷ്ടസാധ്യത കുറയ്ക്കുന്നു.

ഈ വിഭാഗത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മാനേജ് ചെയ്യുന്ന ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്. ഈ വിഭാഗത്തിന് തുടക്കം കുറിച്ച ഫണ്ട് കൂടിയാണിത് .മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ ആണ് ലേഖകൻ

English Summary : Details of Balnced Advantage Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com