ADVERTISEMENT

രാജ്യത്തെ ആകെ ടോള്‍ പിരിവില്‍ 80 ശതമാനവും ഇപ്പോള്‍ ഫാസ്ടാഗ് വഴിയാണ്. 2021 ജനുവരി ഒന്നു മുതല്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുമായി ഇന്ത്യന്‍ നിരത്തുകളിലെ ടോള്‍ബൂത്തകള്‍ കടക്കാനാവില്ല. ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഫാസ്ടാഗുകളുടെ റീചാര്‍ജ്. നിങ്ങളുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗില്‍ ആവശ്യത്തിന് പണമുണ്ടെന്ന് നിങ്ങള്‍ യാത്രയ്ക്ക് മുമ്പ് ഉറപ്പ് വരുത്തിയിരിക്കണം. 2020 ഇന്ത്യക്കാര്‍ ഗൂഗിളില്‍ നടത്തിയ  വലിയ അന്വേഷണങ്ങളിലൊന്ന് ഫാസ്ടാഗ് എങ്ങനെ റീചാര്‍ജ് ചെയ്യാമെന്നുള്ളതായിരുന്നു. ഒരിക്കല്‍ പണം നിറച്ച ഫാസ്ടാഗ് പിന്നീട് എങ്ങനെയാണ് റീ ചാര്‍ജ് ചെയ്യുന്നത്.

പല വിധത്തില്‍ ഇത് ചെയ്യാം.

നെറ്റ് ബാങ്കിംഗ് വഴി

നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ഫാസ്ടാഗ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ സ്വയം പണം ഡെബിറ്റ് ആയിക്കൊള്ളും. പക്ഷെ അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇനി നിങ്ങളുടെ ഫാസ്ടാഗ് പ്രീപെയ്ഡ് വാലറ്റുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നതെങ്കില്‍ പല വഴിയില്‍ ഇത് റീച്ചാര്‍ജ് ചെയ്യാം. ചെക്ക്, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍, യു പി ഐ, എന്‍ ഇ എഫ് ടി എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ പണം നിറയ്ക്കാം.

ഗൂഗിള്‍ പേ

ഗൂഗുള്‍ പേ ആപ്പുമായി ഫാസ്ടാഗ് അക്കൗണ്ടിനെ ബന്ധിപ്പിപ്പിക്കുന്ന പുതിയ യു പി ഐ ഫീച്ചര്‍ ഗൂഗിളിന്റേതായിട്ടുണ്ട്. ഫോണിലെ ഗൂഗിള്‍ പേ യില്‍ ബില്‍ പേയ്‌മെന്റ് വിഭാഗത്തിന് കീഴിലെ ഫാസ്ടാഗ് തുറന്ന് ബാങ്ക് (ഫാസ്ടാഗ് നല്‍കിയ ബാങ്ക്) തിരഞ്ഞെടുത്ത് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി ഇവിടെ റീ ചാര്‍ജ് ചെയ്യാം. കൂടാതെ ഭീം യു പി ഐ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ ആപ്പുകളിലൂടെയും ഫാസ്ടാഗ്  റീചാര്‍ജ് ചെയ്യാം.

English Summary : How to Recharge Fastag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com