ADVERTISEMENT

ഇന്ത്യയില്‍ പേമെന്റ്‌ സേവനം ലഭ്യമാക്കി തുടങ്ങിയ വാട്സാപ്‌ ഇനി ലക്ഷ്യമിടുന്നത്‌ ഇന്‍ഷൂറന്‍സ്‌, പെന്‍ഷന്‍ മേഖലകള്‍. ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ മെസ്സേജിങ്‌ പ്ലാറ്റ്‌ഫോം വഴി ആരോഗ്യ ഇന്‍ഷൂറന്‍സ്‌, മൈക്രോ - പെന്‍ഷന്‍ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്‌ വാട്സാപ്‌.

ഫെയ്‌സ്‌ ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ്‌ ആപ്ലിക്കേഷനായ വാട്സാപ്‌ ഇതിനായി ഈ രംഗത്തുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും‌. ഉപയോക്താക്കള്‍ക്ക്‌ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി എസ്‌ബിഐ ജനറല്‍ ഇന്‍ഷൂറന്‍സുമായാണ്‌ വാട്സാപ് പങ്കാളിത്തം. പെന്‍ഷന്‍ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി എച്ച്‌ഡിഎഫ്‌സി പെന്‍ഷന്‍ മാനേജ്‌മെന്റ്‌ കമ്പനിയുമായി സഹകരിക്കാനാണ്‌ തീരുമാനം. 

ഇന്ത്യയില്‍ പേമെന്റ്‌ സേവനം ലഭ്യമാക്കുന്നതിന്‌ വാട്സാപ്പിന്‌ കഴിഞ്ഞ മാസമാണ്‌ നാഷണല്‍ പേമെന്റ്‌്സ്‌ കോര്‍പറേഷന്റ ഓഫ്‌ ഇന്ത്യയുടെ (എന്‍പിസിഐ) അന്തിമ അനുമതി ലഭിച്ചത്‌. തുടക്കത്തില്‍ 20 ദശലക്ഷം ഉപയോക്താക്കള്‍ക്ക്‌ വാട്സാപ്പിന്റെ പേമെന്റ്‌ സംവിധാനം ഉപയോഗിക്കാം. എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്‌ എന്നീ നാല്‌ ബാങ്കുകളുമായി സഹകരിച്ചാണ്‌ പ്രവര്‍ത്തനം.

English Summary: Whatsapp will Introduce Insurance Pension Products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com