ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പ പരിധി ഉയര്‍ത്താം ലളിതമായി

HIGHLIGHTS
  • തുടര്‍ച്ചയായി ക്രെഡിറ്റ് ലിമിറ്റ് മുഴുവന്‍ ഉപയോഗിച്ചാല്‍ അത് കാര്‍ഡുടമയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും
Credit-Card-3
SHARE

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ ക്രെഡിറ്റ് ലിമിറ്റ് ( വായ്പ പരിധി) പ്രധാനപ്പെട്ട ഒന്നാണ്. ഇതിനുള്ളില്‍ നിന്നുകൊണ്ട് വേണം കാര്‍ഡ് ഉപയോഗിക്കാന്‍. ഓരോ മാസവും തുടര്‍ച്ചയായി ക്രെഡിറ്റ് ലിമിറ്റ് മുഴുവന്‍ ഉപയോഗിച്ചാല്‍ അത് കാര്‍ഡുടമയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് ലിമിറ്റ് 30 ശതമാനത്തിനുള്ളില്‍  നിര്‍ത്തുന്നതാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ ഇതുപയോഗിക്കുന്നതിനുള്ള മാര്‍ഗം. അതായത് ക്രെഡിറ്റ് ലിമിറ്റ് ഒരു ലക്ഷം രൂപയാണെങ്കില്‍ കാര്‍ഡുപയോഗിച്ചുള്ള മാസ ചെലവ് 30,000 രൂപയില്‍ ഒതുക്കുക. തുടര്‍ച്ചയായി ഈ പരിധി വിടുന്നത് നിങ്ങളുടെ സാമ്പത്തിക നില തൃപ്തികരമല്ലെന്ന നിലയിലാണ് സിസ്റ്റം ഫീഡ് ചെയ്യുന്നത്. അതുകൊണ്ട് ചെലവ് പരിധി വിടുന്നുണ്ടെങ്കില്‍ ക്രെഡിറ്റ് ലിമിറ്റ് കൂടിയ കാര്‍ഡിലേക്ക് മാറുന്നതാണ് ഉത്തമം. ഉപഭോക്താവിന്റെ വരുമാനം, തിരിച്ചടവ് ശേഷി. ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങിയവ പരിഗണിച്ചാണ് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ള കാര്‍ഡുകള്‍ സ്ഥാപനങ്ങള്‍ അനുവദിക്കുന്നത്. ഓരോ ബാങ്കുകളിലും ഇതിന് വ്യത്യസ്ത മാനദണ്ഡങ്ങളായിരിക്കും. എസ് ബി ഐ കാര്‍ഡുപയോഗിക്കുന്നവര്‍ക്ക് വായ്പ പരിധി ഉയര്‍ത്തണമെങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്യാം.

പ്രീ അപ്രൂവ്ഡ് പരിധി

കൃത്യമായ വായ്പ തിരിച്ചടവ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗ ചരിത്രമുള്ള അക്കൗണ്ടുടമകള്‍ക്ക് ബാങ്ക് 'പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് ലിമിറ്റ് ഇൻക്രീസ് ഓഫര്‍' നല്‍കാറുണ്ട്. തിരഞ്ഞെടുക്കപ്പെട്ട യോഗ്യരായ അക്കൗണ്ടുടമകള്‍ക്ക് എസ് എം എസ് വഴിയും ഇ മെയില്‍ വഴിയും ഇത്തരം സന്ദേശങ്ങള്‍ നല്‍കാറുണ്ട്. കൂടാതെ മാസം കൈമാറുന്ന അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റിലൂടെയും ഇത്തരം അറിയിപ്പുകള്‍ ലഭിക്കാറുണ്ട്. ഇത്തരം അക്കൗണ്ടുടമകള്‍ക്ക് പ്രത്യേകിച്ച് മറ്റ് രേഖകളോ നൂലാമാലകളോ ഇല്ലാതെ തന്നെ ഈ സാധ്യത ഉപയോഗിക്കാം. ബാങ്കില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.

വരുമാനം ഉയര്‍ന്നാല്‍

വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടാകുന്ന പക്ഷം ഇത് ബാങ്കിനെ ബോധ്യപ്പെടുത്തിയാലും നിലവിലുള്ള ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്താം. അതിനായി എസ് ബി ഐ കാര്‍ഡുമായി ബന്ധപ്പെടാം. sbicard.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുകയോ, കാര്‍ഡ് ഹൈല്‍പ് ലൈന്‍ നമ്പറായ  18601801290 ബന്ധപ്പെടുകയോ ചെയ്യാം.

English Summary : How to increase Credit Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA