ഓണ്‍ലൈന്‍ ഷോപ്പിങിലെ ഗ്ലാമര്‍ വായ്പ ബിഎന്‍പിഎല്‍

HIGHLIGHTS
  • അനുവദിക്കപ്പെട്ട പരിധിക്കുളളിലെ വായ്പ തല്‍സമയം ലഭ്യമാക്കും
Mobile-Phone-Theft-loan
പ്രതീകാത്മക ചിത്രം. (Photo: ShutterStock)
SHARE

ഓണ്‍ലൈന്‍ വില്‍പനയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് 2020 കടന്നു പോകുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കിയുള്ള ഇടപാടുകള്‍ വന്‍ തോതില്‍ കുറഞ്ഞു. ഈ കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്‍കുകയെന്ന ബിഎന്‍പിഎല്‍ രീതി. Buy now, Pay later എന്നതിന്റെ ചുരുക്കപ്പേരായ ബിഎന്‍പിഎല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ വായ്പയാണ്. അനുവദിക്കപ്പെട്ട പരിധിക്കുളളിലെ വായ്പ തല്‍സമയം ലഭ്യമാക്കുകയാണിവിടെ ചെയ്യുന്നത്. 

പ്രിയം യുവ തലമുറയ്ക്ക്

ബിഎന്‍പിഎല്‍ രീതിയോട് ഏറ്റവും കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് യുവ തലമുറയാണ്. പേരു സൂചിപ്പിക്കുന്നതു പോലെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടനെ തന്നെ അതിന്റെ വിലയോ ആദ്യ ഗഡുവോ നല്‍കുന്നതിനെ കുറിച്ചുള്ള ആശങ്ക ഇല്ലാതെ തന്നെ വാങ്ങാന്‍ സാധിക്കുന്നു എന്നതാണ് യുവ തലമുറയെ ഇതിലേക്കു  ആകര്‍ഷിക്കുന്നത്. 

ലളിതം, സൗകര്യപ്രദം

വളരെ ചെറിയ തുകയ്ക്കുള്ള വായ്പകളും ബിഎന്‍പിഎല്ലും ഒരു പോലെയല്ലേ എന്നു സ്വാഭാവികമായും തോന്നാം. വളരെ എളുപ്പത്തില്‍ സൗകര്യപ്രദമായി ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നു എന്നതാണ് ഇതിനെ ചെറിയ തുകകള്‍ക്കുള്ള മറ്റു വായ്പകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. അതു കൊണ്ടു തന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് മുതല്‍ ബില്ലുകള്‍ അടക്കല്‍ വരെയുള്ള ആവശ്യങ്ങള്‍ക്ക് ബിഎന്‍പിഎല്‍ പലരും തിരഞ്ഞെടുക്കുന്നു. 

തല്‍സമയം ലഭ്യമാകുന്നു

മറ്റ് വായ്പാ മാര്‍ഗങ്ങളെ കുറിച്ച് അന്വേഷിക്കേണ്ട ആവശ്യമില്ല, ഇടപാട് നടക്കുന്നതിനൊപ്പം തന്നെ ഇതു ലഭ്യമാകുന്നു തുടങ്ങിയവയാണ് ബിഎന്‍പിഎല്ലിന്റെ സവിശേഷത. വാങ്ങലിന് ചെറിയൊരു തടസം പോലും വരാതെ ഇതു ലഭ്യമാകും. 

വളരെ ലളിതമായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബിഎന്‍പിഎല്‍ സൗകര്യം പ്രയോജനപ്പെടുത്തുന്ന രീതിയാണു പല സേവനദാതാക്കളും പിന്തുടരുന്നത്. യുപിഐ വഴി ബിഎന്‍പിഎല്‍ സൗകര്യം ലഭ്യമാക്കുന്നവരുമുണ്ട്.

സുരക്ഷിത ഇടപാട്

∙കാര്‍ഡ് സ്വൈപു ചെയ്യുകയോ പിന്‍ നല്‍കുകയോ ചെയ്യാതെ ഇടപാടു നടത്താം.

∙നെറ്റ് ബാങ്കിങ് വിവരങ്ങള്‍ നല്‍കുകയോ ഇ വോലെറ്റില്‍ നിന്നു പണം നല്‍കുകയോ വേണ്ട.

∙റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കു വരുന്ന ഒടിപി മാത്രമാണിവിടെ ഉപയോഗിക്കുന്നത്. 

ബിഎന്‍പിഎല്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന മറ്റു ചില മേഖലകള്‍ കൂടിയുണ്ട്

∙ബിഎന്‍പിഎല്‍ ഉപയോഗിക്കുകയും അതു കൃത്യമായി അടച്ചു തീര്‍ക്കുകയും ചെയ്ത് മികച്ചൊരു ക്രെഡിറ്റ് പ്രൊഫൈല്‍ വളര്‍ത്തിയെടുക്കാനാവും.

∙വിവിധ ഇടപാടുകളില്‍ ബിഎന്‍പിഎല്‍ ഉപയോഗിക്കുന്നവര്‍ . ഇവ കൃത്യമായി നിരീക്ഷിക്കുകയും സമയാ സമയങ്ങളില്‍ അടച്ചു തീര്‍ക്കാന്‍ ശ്രദ്ധിക്കുകയും വേണം. അനുവദിക്കപ്പെട്ട പരിധിക്കുള്ളിലാണെങ്കിലും അധികമായി ചെലവഴിക്കാതിരിക്കുകയും വേണം. 

തിരിച്ചടവു കാലാവധി അനുയോജ്യമായ രീതിയില്‍ തെരഞ്ഞെടുക്കാം

∙തിരിച്ചടവു കാലാവധി തെരഞ്ഞെടുക്കുമ്പോള്‍ അതു നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പാക്കണം. കാലാവധിക്ക് അനുസൃതമായാണ് ബിഎന്‍പിഎല്ലില്‍ ചാര്‍ജുകള്‍ വരുന്നത്. പലിശ രഹിതമായ നിര്‍ദ്ദിഷ്ട കാലാവധിക്കുള്ളിലാണ് തിരിച്ചടവെങ്കില്‍ അതിനു ചാര്‍ജൊന്നും ഈടാക്കില്ല.

∙ഉയര്‍ന്ന തുകയ്ക്കുള്ള വാങ്ങലുകളാണെങ്കില്‍ അതു ഗഡുക്കളായി തിരിച്ചടക്കുന്ന രീതി തിരഞ്ഞെടുക്കുന്നതാവും നല്ലത്. അതിനു പലിശ ബാധകമാകുമെങ്കിലും നിങ്ങള്‍ക്കു മുടക്കമില്ലാതെ കൈകാര്യം ചെയ്യാനാവുമല്ലോ. മുടക്കം വരുത്തിയാല്‍ അതിനു പിഴ നല്‍കേണ്ടി വരും എന്നതു പോലെ നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ ബാധിക്കുകയും ചെയ്യും.

∙സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നതു തന്നെയാണ് മറ്റേതൊരു വായ്പകളുടേയും കാര്യത്തില്‍ എന്ന പോലെ ബിഎന്‍പിഎല്ലിലും ബാധകമായിട്ടുള്ള സുപ്രധാന തത്വം.

ട്രാൻസ് യൂണിയൻ സിബിലിന്റെ ഡയറക്ട് ടു കണ്‍സ്യൂമര്‍ ഇന്ററാക്ടീവ്  വിഭാഗം വൈസ് പ്രസിഡന്റ് ആണ് ലേഖിക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA