ADVERTISEMENT

കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് സോവറിന്‍ ബോണ്ടിന്റെ ഒന്‍പതാം സീരീസില്‍ ഇന്നു കൂടി നിക്ഷേപം നടത്താം. ഒരു ഗ്രാം മുതല്‍ നാലു കിലോഗ്രാം വരെയുള്ള സ്വര്‍ണത്തിനു തുല്യമായ അളവില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഈ ബോണ്ടുകളിലൂടെ ലഭിക്കുന്നത.് 99.99 ശതമാനം ശുദ്ധതയുള്ള സ്വര്‍ണത്തിന്റെ വിപണി വിലയുടെ അടിസ്ഥാനത്തിലാണ് ബോണ്ടിന്റെ വില നിര്‍ണയിച്ചിരിക്കുന്നത്. ഡിസംബര്‍ 28-ന് ആരംഭിച്ച് ഇന്ന് (2021 ജനുവരി ഒന്ന്) അവസാനിക്കുന്ന ഇത്തവണത്തെ സീരീസില്‍ ഗ്രാമിന് അയ്യായിരം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഡിജിറ്റല്‍ രീതിയില്‍ പണമടക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ കിഴിവും ലഭിക്കും. 

എട്ടു വര്‍ഷമാണ് ഗോള്‍ഡ് സോവറിന്‍ ബോണ്ടിന്റെ കാലാവധി. അഞ്ചു വര്‍ഷത്തിനു ശേഷം പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. കാലാവധിക്കു മുന്‍പു തന്നെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കാനും സാധിക്കും. ഇതിനു പുറമെ ഡീമാറ്റ് രീതിയില്‍ ഇതു കൈമാറ്റം ചെയ്യാനുമാവും. 

നിക്ഷേപത്തിനായി ബാറുകളോ നാണയങ്ങളോ ആയി സ്വര്‍ണം വാങ്ങുമ്പോള്‍ അതു സൂക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഇങ്ങനെ ബോണ്ടുകള്‍ വഴി നിക്ഷേപം നടത്തി ഒഴിവാക്കാം. അതിനു പുറമെ നിക്ഷേപത്തിന് രണ്ടര ശതമാനം നിരക്കില്‍ പലിശയും ലഭിക്കും. കാലാവധി എത്തുമ്പോള്‍ നിലവിലെ വിപണി നിരക്ക് അനുസരിച്ചുള്ള തുകയാകും ലഭിക്കുക. ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവ വഴി ഗോള്‍ഡ് സോവറിന്‍ ബോണ്ട് വാങ്ങാം. വളരെ ഉയര്‍ന്ന രീതിയിലെ വരുമാനം പ്രതീക്ഷിക്കാനാവില്ലെങ്കിലും വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ചെറുകിട നിക്ഷേപകര്‍ക്കു പ്രയോജനപ്പെടുത്താനാവുന്ന പദ്ധതിയായാണ് ഗോള്‍ഡ് സേവറിന്‍ ബോണ്ടിനെ കണക്കാക്കുന്നത്.

English Summary : Apply for Sovereign Gold Bond Today

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com