ADVERTISEMENT

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കെ വൈ സി തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന വാര്‍ത്തകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണക്കുറിപ്പ് ഇറക്കിയതോടെ വ്യക്തതയായി. സ്വര്‍ണം, വജ്രം, വെള്ളി, രത്നങ്ങള്‍ എന്നിവ വാങ്ങണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയിരിക്കണമെന്ന വാര്‍ത്ത വില്‍പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരു പോലെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവില്‍ കൃത്യത വരുത്തിയത്. ഇന്ത്യയില്‍ നിലവില്‍ ഇത്തരം ഒരു നിയമമുണ്ടെന്നും അതുകൊണ്ട് ആശങ്കയ്ക്ക് വഴിയില്ലെന്നുമാണ് വിശദീകരണം.

10 ലക്ഷം രൂപയ്ക്ക് മേലുളള സ്വർണ ഇടപാടുകള്‍ നടത്തുമ്പോള്‍ കെ വൈ സി രേഖകള്‍ നല്‍കണമെന്നാണ് ഡിസംബര്‍ 28 ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ രണ്ട് ലക്ഷത്തിന് മുകളില്‍ നടത്തുന്ന ഇത്തരം വാങ്ങലുകള്‍ക്ക് കെ വൈ സി രേഖകള്‍ ചോദിക്കാറുണ്ട്. അതുകൊണ്ട് പുതിയ ഉത്തരവില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. 

English Summary: KYC is not Necessary for Purchasing Gold upto 10 Lacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com