ADVERTISEMENT

സംസ്ഥാന ബജറ്റിൽ പ്രതിമാസ ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപയാക്കിയത് സാമ്പത്തിക അവശത അനുഭവിക്കന്നവര്‍ക്ക് ആശ്വാസമാകും. ഇത് സംസ്ഥാന വിപണിക്കും ഉണര്‍വേകും. കാരണം ഇത്തരത്തില്‍ ലഭിക്കുന്ന ക്ഷേമ പെന്‍ഷന്റെ നല്ലൊരു പങ്കും നിത്യചിലവിനായാണ് കൂടുതലും ആളുകള്‍ ഉപയോഗിക്കന്നത്. കോവിഡ് കാലത്ത് മറ്റ് പ്രധാന വരുമാന സ്രോതസുകളെല്ലാം ചുരുങ്ങിയ സമയത്ത് സര്‍ക്കാര്‍ പെന്‍ഷന്‍ ലഭ്യത ഉറപ്പാക്കിയത് വിപണിക്ക് അല്‍പ്പം കരുത്ത് പകര്‍ന്നിരുന്നു. പലവിധ സാമ്പത്തിക പ്രതിസന്ധികളാല്‍ ഉലയുന്ന വിപണിയിലേക്ക് എത്ര ചെറിയ തോതിലായാലും പണം എത്തുന്നത് ഉണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല. ഏകദേശം 48.46 ലക്ഷം പേരാണ് ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നത്. ഇവര്‍ക്ക്  100 രൂപവീതം അധികം പ്രതിമാസം നല്‍കുമ്പോള്‍ ഏപ്രില്‍ മുതല്‍ അവരുടെ കയ്യില്‍ കൂടുതലായി എത്തുന്നത് 48 കോടി രൂപയാണ്. സമൂഹ്യപെന്‍ഷന്‍ വാങ്ങുന്നവരുടെ വ്യയശീലം കണക്കിലെടുക്കുമ്പോള്‍ അത് സമ്പാദ്യത്തിലേക്കല്ല, ചെലവഴിക്കലിലേക്കാണ് കൂടുതലും പോകുന്നത് എന്ന് കാണാം. മാന്ദ്യത്തിലായ കേരള സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സക്രിയമാക്കാന്‍ ഈ അധിക പണ വ്യയം വഴിതുറന്നേക്കും.

English Summary: State Budget and Welfare Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com