ADVERTISEMENT

കൈയിൽ കുറച്ചു സ്വർണമുണ്ടെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ ഈ മൊബൈൽ ആപ് വായ്പകളെ തേടി പോകേണ്ടതുണ്ടോ?. 7.5 ശതമാനം മുതല്‍ പലിശ നിരക്കില്‍ ബാങ്കുകൾ സ്വര്‍ണ വായ്പ നല്‍കുന്നുണ്ട്. സ്വകാര്യ ബാങ്കുകളില്‍ ഇത് 11 ശതമാനത്തിന് മുകളിലേക്കാണ്. വ്യക്തിഗത വായ്പയും ക്രെഡിറ്റ് കാര്‍ഡ് വായ്പയുമൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ പലിശ നിരക്ക് ഇവിടെ വളരെ കുറവാണ്. വ്യക്തിഗത വായ്പയുടെ ന്യൂജന്‍ വേര്‍ഷനായ ഓണ്‍ലൈന്‍ ലെന്‍ഡിംഗ് ആപ്പുകളുടെ പിന്നാലെ പോകുന്നതിലും എത്രയോ സുരക്ഷിതവും അപകട രഹിതവുമാണ് പണയ വായ്പകള്‍. വേഗത്തില്‍, നൂലാമാലകളില്ലാതെ പണം ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. തിരിച്ചടവിലും വ്യത്യസ്തങ്ങളായ രീതികള്‍ ധനകാര്യസ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക അവസ്ഥ പരിഗണിച്ച് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം.  

പലിശ ഇ എം ഐ ആക്കാം

പണയ വായ്പ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ തിരിച്ചടവ് സാധ്യതകളില്‍ ഒന്നാണിത്. ഇവിടെ പലിശ ഇഎംഐ ആയി അടയ്ക്കാം. സ്വര്‍ണ വായ്പയുടെ ഇഎംഐ എങ്ങനെയാണോ ക്രമീകരിച്ചിരിക്കുന്നത് അതിനനുസരിച്ച് നിങ്ങള്‍ക്ക് പലിശ തുക തിരിച്ചടയ്ക്കാം. എന്നാല്‍ കടമെടുത്ത  തുക പിന്നീട് പൂര്‍ണമായി നല്‍കണം.

ഭാഗിക പേയ്മെന്റുകള്‍

ഇവിടെ വരുമാനം വര്‍ധിച്ച് കൈയ്യില്‍ പണമുണ്ടാകുമ്പോഴെല്ലാം ഭാഗികമായി തിരിച്ചടവ് നടത്താം. ഇവിടെ കൃത്യമായ തിരിച്ചടവ് തീയതികളൊന്നുമില്ല. എപ്പോള്‍ പണം കിട്ടുന്നോ അപ്പോള്‍ അടയ്ക്കാം.ഇങ്ങനെ  പലിശയും മുതലും ഭാഗികമായോ പൂര്‍ണമായോ അടയ്ക്കാം.

ബുള്ളറ്റ് തിരിച്ചടവ്

ബുള്ളറ്റ് തിരിച്ചടവില്‍, ബാങ്ക് പ്രതിമാസ അടിസ്ഥാനത്തില്‍ പലിശ ഈടാക്കും. എന്നാല്‍ തിരിച്ചടയ്ക്കുന്നത് വായ്പയുടെ കാലാവധി അവസാനിക്കുമ്പോള്‍ മാത്രം. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഹ്രസ്വകാല സ്വര്‍ണ വായ്പകള്‍ക്ക് ഇത് അനുയോജ്യമാണ്. ഇത്തരത്തിലുള്ള സ്വര്‍ണ വായ്പയില്‍ നിങ്ങള്‍ ഇഎംഐ ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതില്ല. കാലാവധിയുടെ അവസാനത്തില്‍ അടയ്ക്കേണ്ട മുഴുവന്‍ തുകയും ഒരൊറ്റ തവണയായി അടയ്ക്കുക. അതിനാലാണ് ബുള്ളറ്റ് തിരിച്ചടവ് എന്ന പദം ഉപയോഗിക്കുന്നത്.

പ്രതിമാസ ഇഎംഐ

ഇത് പ്രതിമാസ ശമ്പളമുള്ള സാധാരണക്കാര്‍ക്ക് അനുയോജ്യമായ വായ്പ തിരിച്ചടവ് ഓപ്ഷനാണ്. പലിശയും തിരിച്ചടവും വായ്പ വിതരണം ചെയ്ത മാസത്തെ തുടര്‍ന്നുള്ള മാസം മുതല്‍ ആരംഭിക്കും.

English Summary: New trends in Gold Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com