നിക്ഷേപാസൂത്രണം വിരല്‍ത്തുമ്പിലൊരുക്കി ഇന്‍വെസ്റ്റ് ഓണ്‍ ദി ഗോ

HIGHLIGHTS
  • ഡിജിറ്റല്‍ രീതിയിലുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ വ്യാപകമാകുകയാണ്
family
SHARE

ഡിജിറ്റല്‍ രംഗത്ത് പുതിയ നീക്കവുമായി ഇക്വാറിസ് വെല്‍ത്ത് സാങ്കേതികവിദ്യാ പിന്‍ബലമുള്ള ഇക്വാറീസ് വെല്‍ത്ത് ആപ് പുറത്തിറക്കി. നിക്ഷേപാസൂത്രണം വിരല്‍ത്തുമ്പിലെത്തിക്കുന്ന സമഗ്രമായ ആപ്പാണിത്. തുടക്കക്കാര്‍ മുതല്‍ ചിരപരിചിതരായ നിക്ഷേപകര്‍ വരെയുള്ളവര്‍ക്ക് രണ്ടു മിനിറ്റിനുള്ളില്‍ നിക്ഷേപ അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകൾ തുടങ്ങാനും സഹായകമാകും.വിവിധ നിക്ഷേപങ്ങളെല്ലാം ഒരിടത്തു കൊണ്ടു വന്ന് നിരീക്ഷിക്കാനും കുടുംബത്തിലെ എല്ലാ അക്കൗണ്ടുകളും ആപ്പിലൂടെ വിശകലനം ചെയ്യാനും വിപണിയുമായി ബന്ധപ്പെട്ട വിപുലമായ ഗവേഷണങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു സഹായിക്കും.

മഹാമാരിക്കാലത്ത് ഡിജിറ്റല്‍ രീതി പ്രയോജനപ്പെടുത്തിയുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ വ്യാപകമാകുകയാണെന്ന്  ഇക്വാറിസ് വെല്‍ത്ത് സിഇഒ ആങ്കൂര്‍ മഹേശ്വരി ചൂണ്ടിക്കാട്ടി. നിക്ഷേപ പ്രകടനം, വിവിധ റിപോര്‍ട്ടുകള്‍ ഡൗണ്‍ലോഡു ചെയ്യാനുള്ള സൗകര്യം, അവ നിക്ഷേപ മേഖലകളുടെ അടിസ്ഥാനത്തിലും കൈവശമുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലും പ്രയോജനപ്പെടുത്താനുള്ള സൗകര്യം, വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍, നഷ്ടസാധ്യതാ വിവരങ്ങള്‍, താരതമ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ ആപ് ആൻഡ്രോയ്ഡ്, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാം

English Summary : Invest on the Go Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA