ഒരു ലക്ഷം രൂപ വിവാഹ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

HIGHLIGHTS
  • 2020 ഏപ്രിൽ ഒന്നിനുശേഷം വിവാഹിതരായവർക്കാണ് അർഹത
1200-marriage-ceremony
SHARE

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്കു വിവാഹധനസഹായം നൽകുന്നു. സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് സഹായം അനുവദിക്കുന്നത്. 

അർഹത

പെൺകുട്ടി സംവരണേതര വിഭാഗങ്ങളിൽപെടുന്ന ആളായിരിക്കണം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷംരൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ AAY, മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകളായിരിക്കണം. 22 വയസ്സിനു മുകളിലായിരിക്കണം വിവാഹിതയായ പെൺകുട്ടിയുടെ വയസ്സ്.

ഒരു ലക്ഷം രൂപ ധനസഹായം

വിവാഹിതയായ പെൺകുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു ലക്ഷം രൂപ സഹായധനമായി ലഭിക്കും. 2020 ഏപ്രിൽ ഒന്നിനുശേഷം വിവാഹിതരായവർക്കാണ് ധനസഹായത്തിനുള്ള അർഹത. ലഭ്യമാകുന്ന അപേക്ഷകളിൽനിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള നൂറുപേർക്കാണ് ധനസഹായം. ഇത് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യും. 

എങ്ങനെ അപേക്ഷിക്കണം?

അപേക്ഷാഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും www.kswcfc.org എന്ന വെബ്സൈറ്റിൽനിന്നു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 19 ആണ് അപേക്ഷ നിർദിഷ്ട രേഖകൾ സഹിതം കോർപറേഷന്റെ ഓഫിസിൽ നേരിട്ടു സമർപ്പിക്കുകയോ തപാൽ വഴി അയയ്ക്കുകയോ ചെയ്യാം. 

എന്തെല്ലാം രേഖകൾ വേണം?

വിവാഹ സർട്ടിഫിക്കറ്റ് (ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്), വരുമാന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത് എന്നിവയും ആധാർകാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 

വിലാസം: കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ

L2, കുലീന, TC9/476, ജവഹർ നഗർ,

കവടിയാർ പി.ഒ., തിരുവനന്തപുരം – 695003

ഫോൺ: 0471–2311215

English Summary: Financial Aid for Girl's Marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA